കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഏക സി.ടി സ്കാന്‍ യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടുദിവസം. യന്ത്രം പണിമുടക്കിയതോടെ അത്യാഹിത വിഭാഗത്തിലുള്‍പ്പെടെയത്തെുന്ന രോഗികള്‍ നഗരത്തിലെ ആശുപത്രികളില്‍ വന്ന് സി.ടി സ്കാന്‍ ചെയ്യേണ്ട ഗതികേടിലായി. രണ്ട് സി.ടി സ്കാനറുകളില്‍ ഒരെണ്ണം പ്രവര്‍ത്തനരഹിതമായിട്ട് ഏഴുമാസമായെങ്കിലും ഇതുവരെ ഉപയോഗയോഗ്യമാക്കാനുള്ള നടപടി സ്വീകരിച്ചില്ല. അതുകൊണ്ടുതന്നെ സ്കാനിങ് നിര്‍ദേശിക്കപ്പെടുന്ന അത്യാഹിതവിഭാഗത്തിലെയും വാര്‍ഡിലെയും ഒ.പിയിലെയും രോഗികളെല്ലാം ആശ്രയിച്ചിരുന്നത് ഏക സ്കാനിങ് യന്ത്രത്തെയാണ്. ചൊവ്വാഴ്ച വൈകുന്നേരം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ് യന്ത്രം തകരാറിലായത്. ഇതോടെ വലഞ്ഞത് നൂറുകണക്കിന് രോഗികളാണ്. ദിവസവും 200 ഓളം പേര്‍ ആശ്രയിക്കുന്നതാണിത്. ജോലിഭാരം കൂടിയതുമൂലമാണ് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച സ്കാനിങ് യന്ത്രം തകരാറിലായത്. ആശുപത്രിയില്‍ 600 രൂപ മാത്രം ഈടാക്കിയിരുന്ന സ്കാനിങ്ങിന് പുറത്ത് സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും ഈടാക്കുന്നത് 1500 മുതല്‍ 2000 രൂപ വരെയാണ്. ഇതുകൂടാതെ നഗരത്തിലെ ആശുപത്രികളിലേക്ക് രോഗികളെ വാഹനത്തില്‍ കൊണ്ടുവരാനുള്ള അധികച്ചെലവും സഹിക്കണം. അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന രോഗികളാണ് സ്കാനിങ് യന്ത്രം തകരാറിലായതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്നത് ഒരേയൊരു സ്വകാര്യ സ്കാനിങ് സ്ഥാപനമാണെന്നത് ദുരിതം ഇരട്ടിയാക്കുന്നു. അതിനിടെ ആശുപത്രി വികസന സമിതി അഞ്ചുകോടി രൂപ മുടക്കി എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയ സി.ടി സ്കാന്‍ യന്ത്രം ഇനിയും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷത്തിലാണ് 65 സ്ലൈഡ് ഡിജിറ്റല്‍ സ്കാനിങ് യന്ത്രത്തിനു പദ്ധതി സമര്‍പിച്ചത്. കഴിഞ്ഞ ദിവസം തകരാറിലായ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കാന്‍ സിംഗപ്പൂരില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നും, ഓഫിസിനും മറ്റും ഓണാവധിയായതുകൊണ്ടാണ് അടിയന്തരമായി യന്ത്രം നേരെയാക്കാന്‍ കഴിയാത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.