കൊടുവള്ളി: മാനിപുരം കടവില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. ചെറുപുഴയിലേക്ക് ഒഴുകിയത്തെുന്ന തോട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഒഴുക്കിയത്. അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് തോട്ടില്‍ മാലിന്യം ഒഴുകുന്നത് കണ്ടത്തെിയത്. കൊടുവള്ളി പൊലീസിലും ആരോഗ്യ വകുപ്പിലും നാട്ടുകാര്‍ പരാതി നല്‍കി. മാലിന്യം തള്ളിയ സ്ഥലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭാ കൗണ്‍സിലര്‍ സുബൈദയുടെയും നേതൃത്വത്തില്‍ ബ്ളിച്ചിങ് പൗഡര്‍ വിതറി. മാനിപുരം പാലത്തിന് സമീപത്ത് ചെറുപുഴയിലേക്ക് മാസംമുമ്പ് കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. ഒരാഴ്ച മുമ്പ് പിലാശ്ശേരി പാറമ്മലില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യം ഒഴുക്കിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെ പറമ്പുകളിലേക്കും തോടുകളിലേക്കും ഓവുചാലുകളിലേക്കും പുഴയിലേക്കുമെല്ലാം ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഒഴുക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. മാലിന്യം ഒഴുക്കുന്നവരെ കണ്ടത്തെി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇതുവ?രയും പൊലീസിനോ ആരോഗ്യ വകുപ്പിനോ കഴിഞ്ഞിട്ടില്ല. മാനിപുരം കടവില്‍ ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും സി.പി.എം മാനിപുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. എ. ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ആലിക്കുട്ടി, സി.കെ. മനോജ്, ഷെറീന, കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.