കോഴിക്കോട്: ജനങ്ങളില്‍ വിദ്വേഷത്തിന്‍െറ വിത്തുപാകാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് ഓണം മുമ്പത്തേക്കാള്‍ പ്രസക്തമാവുന്നുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാമണ്ഡലം വാദ്യസംഘത്തിന്‍െറ പഞ്ചവാദ്യത്തോടെ ഉണര്‍ന്ന അരങ്ങ് മാതാ പേരാമ്പ്രയുടെ നൃത്തത്തോടെ സജീവമായി. റിമിടോമി അവതരിപ്പിച്ച സംഗീത സായാഹ്നം കാണികളെ ആവേശത്തിലാഴ്ത്തി. ശേഷം നിര്‍മല്‍ പാലാഴിയുടെയും സംഘത്തിന്‍െറയും കോമഡി ഷോയും അരങ്ങേറി. വോഡഫോണിന്‍െറ സൂപ്പര്‍ ഓണം ലേസര്‍ഷോയും കാണികളുടെ മനം കവര്‍ന്നു. കലാസായാഹ്നം സംവിധായകന്‍ പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. മാതാ പേരാമ്പ്രക്കും സര്‍ഗലയക്കും പഞ്ചവാദ്യം അവതരിപ്പിച്ച കലാമണ്ഡലം കലാകാരന്മാര്‍ക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പുരസ്കാരം നല്‍കി. പ്രിയദര്‍ശന് മുന്‍ മേയര്‍ എം. ഭാസ്കരന്‍ പുരസ്കാരം നല്‍കി. ടി.പി. രാമകൃഷ്ണന് അസി. കലക്ടര്‍ ഇമ്പശേഖര്‍ പുരസ്കാരം സമ്മാനിച്ചു.എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സി. അബു, കലക്ടര്‍ എന്‍. പ്രശാന്ത് എ.ഡി.എം എ. ജെനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.