കോഴിക്കോട്: നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങള്‍ ഏറെയാണ്. ഒളിഞ്ഞും ഇരുട്ടിന്‍െറ മറവിലുമൊക്കെയാണ് പലയിടത്തും മാലിന്യം കൊണ്ടിടുന്നതെങ്കില്‍ കല്ലായ് പാലത്തിന് സമീപം അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ മാലിന്യം വലിച്ചെറിയാമെന്ന സ്ഥിതിയാണ്. പാലത്തിന് സമീപവും താഴെഭാഗവും നഗരവാസികള്‍ കൊണ്ടുതള്ളുന്ന മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പാലത്തിന് മുകളില്‍ ആകെ മൂന്നോ നാലോ തെരുവുവിളക്ക് മാത്രമാണുള്ളത്. ഇത് പലപ്പോഴും തെളിയാറുമില്ല. കല്ലായി ഭാഗത്തേക്ക് വരുന്നതിനുമുമ്പായി റോഡിന്‍െറ ഇടതുഭാഗത്തായാണ് മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രം. തെരുവുവിളക്കുകള്‍ ഇല്ലാത്ത ഭാഗത്താണ് മാലിന്യം തള്ളുന്നത്. പാലത്തിന് മുന്നിലായി ദിവസവും ബൈക്കിലും കാറിലും എത്തുന്നവര്‍ മാലിന്യം തള്ളുന്നതിന് ഒരു സാക്ഷികൂടി ഇവിടെയുണ്ട്. കഴിഞ്ഞ 23 വര്‍ഷമായി കല്ലായി പാലത്തിന് സമീപത്തായി ചായക്കട നടത്തുന്ന മൊയ്തീന്‍. കോര്‍പറേഷന്‍ അധികൃതര്‍ ഇടക്ക് വന്ന് മാലിന്യം കൊണ്ടുപോകാറുണ്ടെങ്കിലും വലിച്ചെറിയുന്നതിന് ഒരു കുറവും വന്നിട്ടില്ല. ഇത് മാലിന്യം തള്ളുന്ന കേന്ദ്രമാണെന്നാണ് മിക്കവരുടെയും തെറ്റിദ്ധാരണ. ഇതിനുപുറമെ പാലത്തിന് മുകളിലായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാത്തതും കാല്‍നടക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇതിനുള്ളില്‍ പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വന്നുകൂടുകയാണെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. പാലത്തിന് താഴെ അതിലും പരിതാപകരമാണ്. കല്ലായി പാലത്തിനും റെയില്‍വേ പാലത്തിനും അടിയിലായി ദിവസവും ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും കാണാം. പാലത്തിനു താഴെയുള്ള റോഡില്‍ തെരുവുവിളക്കില്ല. രാത്രിയില്‍ പാലത്തിന് അടിഭാഗം പൂര്‍ണമായും ഇരുട്ടിലായിരിക്കും. രാത്രിയായാല്‍ ഈ വഴിയിലൂടെ വീട്ടിലേക്ക് പോകാനാകില്ല. മാലിന്യത്തിലെ അവശിഷ്ടം ആഹാരമാക്കാന്‍ തെരുവുനായ്ക്കള്‍ തമ്പിടിക്കുന്നതുതന്നെയാണ് പ്രധാന കാരണം. വെളിച്ചമില്ലാത്തതിനാല്‍ നായ്ക്കളുടെ കടിയേല്‍ക്കുമോയെന്ന് ഭയന്ന് പലരും ജീവന്‍ പണയംവെച്ചാണ് ഇതിലൂടെ പകല്‍പോലും പോകുന്നത്. താഴെയുള്ള മാലിന്യം മുഴുവനത്തെുന്നത് കല്ലായി പുഴയിലാണ്. ഇവിടെയുള്ള കമ്പിവേലിയും തകര്‍ത്ത നിലയിലാണ്. അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നത് തടയുകയും ചെയ്തില്ളെങ്കില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകും. മറ്റു വാര്‍ഡുകളില്‍ ചെയ്തപോലെ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ കാമറകളും ആവശ്യത്തിന് തെരുവുവിളക്കുകളും സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.