കോഴിക്കോട്: ഓണത്തിരക്കിനിടയില്‍ രാത്രി നഗരത്തില്‍ എത്തുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തത്തൊന്‍ ബസില്ലാതായി. സിറ്റി റൂട്ടുകളിലുള്ളവയടക്കം ബസുകള്‍ മിക്കതും രാത്രി ട്രിപ്പുകള്‍ മുടക്കുന്നതാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. നഗരത്തില്‍ വന്നുപെട്ട് തിരിച്ചുപോകാനാവാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ രാത്രി ഏഴിന് ശേഷം മാനാഞ്ചിറയിലെയും മൊഫ്യൂസില്‍ സ്റ്റാന്‍ഡിലെയും സ്ഥിരം കാഴ്ചയാണ്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ട്രിപ് മുടക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ഏതാനും ദിവസം ഓടിയെങ്കിലും പിന്നീടെല്ലാം പഴയപടിയായി. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്ന കൊയിലാണ്ടി, കുറ്റ്യാടി, വയനാട്, രാമനാട്ടുകര റൂട്ടുകളിലൊഴികെ യാത്രാക്ളേശം രൂക്ഷമാണ്. ബാലുശ്ശേരി റൂട്ടിലാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. രാത്രി 9.30 നുള്ള സ്വകാര്യ ബസ് പോയാല്‍ പിന്നെ വണ്ടിയില്ലായിരുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് രാത്രി 10ന് കെ.എസ്.ആര്‍.ടി.സി ബസ് തുടങ്ങിയത്. എന്നാല്‍, പലപ്പോഴും ബസ് നേരത്തേ പോകുന്നതായി പരാതിയുണ്ട്. തിരുവനന്തപുരത്തുനിന്ന് വരുന്ന ജനശതാബ്ദി ട്രെയിന്‍ കോഴിക്കോട്ടത്തൊന്‍ രാത്രി പത്തുമണി കഴിയും. ബാലുശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്, കക്കോടി, കാക്കൂര്‍, നന്മണ്ട തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് ഈ ട്രെയിനില്‍ കോഴിക്കോട്ട് വന്നിറങ്ങുന്നത്. തെക്ക് ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളടക്കമുള്ളവര്‍ ഇവരിലുണ്ട്. രാത്രി പത്തിനോ അതിന് മുന്നെയോ സ്റ്റാന്‍ഡ് വിടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇവര്‍ക്ക് ഉപകാരപ്പെടുന്നില്ളെന്നാണ് പരാതി. രാത്രി 10.30നുള്ള തൊട്ടില്‍പ്പാലം ബസില്‍ ഉള്ള്യേരിയിലത്തെി വലിയ തുക മുടക്കി ടാക്സിയും ഓട്ടോയും വിളിച്ചാണ് ഭൂരിപക്ഷം പേരും വീടണയുന്നത്. അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇത്തരം യാത്രക്കാരുടെ കഷ്ടപ്പാട് രാത്രി സ്റ്റാന്‍ഡിലത്തെുന്നവര്‍ക്കറിയാം. ബാലുശ്ശേരിക്ക് രാത്രി 10.30ന് ശേഷമെങ്കിലും കെ.എസ്.ആര്‍.ടി.സി വേണമെന്നാണ് ആവശ്യം. ബാലശ്ശേരി റൂട്ടില്‍ കക്കോടി വരെ സിറ്റി ബസ് ഉണ്ടെങ്കിലും കക്കോടിവരെ സഹായമാകേണ്ട ചെറുകുളം, ചെലപ്രം ബസുകള്‍ മിക്കതും രാത്രി ട്രിപ് മുടക്കുകയാണ്. രാത്രി ഏഴോടെ സര്‍വിസ് നിര്‍ത്തി വിശ്രമത്തിന് പോകുന്ന ബസുകളുടെ ടൈം ഷെഡ്യൂള്‍ പരിശോധിച്ചാലറിയാം മിക്കതിനും ഇനിയും ഒന്നോ രണ്ടോ ട്രിപ് കൂടിയുണ്ടെന്ന്. ബസ് കിട്ടുമെന്ന പഴയ ഓര്‍മയില്‍ ദൂരദിക്കില്‍നിന്നത്തെി യാത്രക്കാര്‍ പെരുവഴിയിലാകുന്നു. ബേപ്പൂര്‍, ഫറോക്ക്, കക്കോടി, ചെലപ്രം, ചെറുകുളം, കുറ്റ്യാടി, കൊയിലാണ്ടി, മെഡിക്കല്‍ കോളജ്, കുണ്ടൂപറമ്പ്, വെള്ളിമാട്കുന്ന് തുടങ്ങി മിക്ക റൂട്ടിലും സ്വകാര്യ ബസ് ട്രിപ് കട്ട് ചെയ്യുന്നതിനെപ്പറ്റി വ്യാപക പരാതി നിലനില്‍ക്കുന്നു. ബസ് ഓടിക്കാന്‍ ഉടമകള്‍ തയാറായാലും ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് മുഖ്യ പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.