കരിയാണിമല ഉപ്പൂത്തിക്കണ്ടി പാറമട: കരിങ്കല്‍ ഖനനം നിര്‍ത്തിവെക്കാന്‍ ഹൈകോടതിയുടെ താല്‍ക്കാലിക ഉത്തരവ്

നന്മണ്ട: കോളിയോടുമല ആദിവാസി ജനതക്ക് ദുരിതപര്‍വമായി മാറിയ കരിയാണിമല, ഉപ്പൂത്തിക്കണ്ടി പാറമടയില്‍നിന്ന് കരിങ്കല്‍ ഖനനം നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവ്. ഖനനം നടത്തുന്നതിനെതിരെ തദ്ദേശവാസികളായ കോളിയോട്ടുമലയില്‍ ചെക്കു, കെ.എം. ബാലന്‍, പി.കെ. ശ്രീജിത്ത് എന്നിവര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കരിങ്കല്‍ ഖനനം നിര്‍ത്തിവെക്കാന്‍ ക്വാറി ഉടമകള്‍ക്ക് ഉത്തരവ് നല്‍കിയത്. ജിയോളജി-പരിസ്ഥിതി വകുപ്പുകളുടെ അനുമതി കിട്ടിയാല്‍ മാത്രമേ ഖനനം നടത്താന്‍ പാടുള്ളൂവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.