കുടുംബശ്രീ ആട് ചന്തയില്‍ റെക്കോഡ് വില്‍പന

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആട് ചന്തയില്‍ റെക്കോഡ് വില്‍പന. പഞ്ചായത്ത് ബസാറില്‍ നടന്ന ചന്തയില്‍ നാലരലക്ഷം രൂപയുടെ കച്ചവടമാണ് ഒറ്റദിവസം നടന്നത്. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 100ല്‍പരം ആടുകളെയാണ് ചന്തയില്‍ എത്തിച്ച് 300 രൂപ നിരക്കില്‍ വില്‍പന നടത്തിയത്. പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞതവണ നടത്തിയ ചന്തയെക്കാള്‍ ഒന്നരലക്ഷം രൂപയുടെ വില്‍പനയാണ് അധികം നടന്നത്. മലബാറി, ജമ്നപ്യാരി ഇനത്തില്‍പെട്ട ആടുകളെയാണ് വില്‍പനക്കത്തെിച്ചത്. സി.ഡി.എസ് ഇടനിലക്കാരില്ലാതെ ഗുണമേന്മയേറിയ ആടുകളെ നേരിട്ട് ഉപഭോക്താക്കളുടെ അടുക്കല്‍ എത്തിക്കുന്നതുകൊണ്ട് സംരംഭകര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നു. രാവിലെ ആരംഭിച്ച ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുട്ടിയമ്മ മാണി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീല്‍, ഐബി റെജി, മെംബര്‍മാരായ കെ.സി. ശിഹാബ്, അബ്ദുല്‍ സലാം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ യു.പി. ഹേമലത, സി.ഡി.എസ് അംഗങ്ങളായ ലിജി ജോഷി, ബിന്ദു പ്രസാദ്, ആമിന മലയില്‍, സൗദ സലാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.