പ്രതിഷേധം ശക്തമായി: ടവര്‍ നിര്‍മാണ കരാര്‍ റദ്ദാക്കി

ഫറോക്ക്: നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് ടവര്‍ നിര്‍മാണ കരാര്‍ കെട്ടിട ഉടമ റദ്ദ് ചെയ്തു. ഫറോക്ക് കടലുണ്ടി റോഡില്‍ സ്രാങ്ക് പടിയിലെ എ.പി ആര്‍ക്കേഡിന് മുകളില്‍ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. 200 മീറ്ററിനുള്ളില്‍ രണ്ട് മൊബൈല്‍ ടവറുകള്‍ നിലനില്‍ക്കെ മൂന്നാമത് ഒരു ടവര്‍ നിര്‍മിക്കാന്‍ സ്വകാര്യകമ്പനിയുടെ നീക്കങ്ങളാണ് ജനങ്ങളില്‍ രോഷമുയര്‍ത്തിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഇനിയുമൊരു ടവര്‍ വന്നാല്‍ റേഡിയേഷന്‍ കൂടുതല്‍ അനുഭവപ്പെടേണ്ടിവരുമെന്ന ഭയത്തിലാണ് നാട്ടുകാര്‍ 501 അംഗ ആക്ഷന്‍ കമ്മിറ്റിക്ക് രൂപംകൊടുത്ത് പ്രതിഷേധവുമായി രംഗത്തത്തെിയത് . ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, ഫറോക്ക് പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് കെട്ടിട ഉടമയും സ്വകാര്യ കമ്പനിയും പിന്മാറണമെന്നാവശ്യപ്പെട്ട് വിവിധ പ്രക്ഷോഭങ്ങള്‍ നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമ സ്വകാര്യ ടവര്‍ കമ്പനിയുമായുള്ള കരാര്‍ പിന്‍വലിക്കാന്‍ തയാറായത്. എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ സ്വാഗതവും ടി.കെ. മുജീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.