വടകര: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും വടകര നഗരസഭ വെജിറ്റബ്ള്‍ കം ഷോപ്പിങ് കോംപ്ളക്സ് പ്രവര്‍ത്തന സജ്ജമായില്ല. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. നിര്‍മാണ പ്രവൃത്തിയില്‍ കാലതാമസം വരുത്തിയതിന് കരാര്‍ ഏറ്റെടുത്ത ബി.ഒ.ടി കമ്പനി നല്‍കേണ്ട പിഴയില്‍ ഇളവുനല്‍കിയത് വിവാദമായിരുന്നു. നഗരസഭയിലെ ഭരണപക്ഷവും കരാര്‍ കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോപ്ളക്സിന്‍െറ പ്രവൃത്തി പൂര്‍ത്തീകരിക്കാതെതന്നെ ഉദ്ഘാടനം നടത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഉദ്ഘാടന ചടങ്ങില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നു. നഗരസഭയും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഗ്രൂപ്പും സംയുക്തമായി ബി.ഒ.ടി അടിസ്ഥാനത്തിലാണ് അഞ്ചുനിലയില്‍ 26 കോടി ചെലവില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. അഞ്ചുനിലയില്‍ മൂന്നൂറോളം മുറികളുള്ള കെട്ടിടവും ഇതുവഴി വടകരയുടെ പൊതുവായ വികസനവും നഗരസഭക്ക് വരുമാന വര്‍ധനയുമാണ് മുന്നില്‍ കണ്ടത്. 2010 ആഗസ്റ്റില്‍ പ്രവൃത്തി തുടങ്ങി 2012 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാനായിരുന്നു നഗരസഭ കരാറിലേര്‍പ്പെട്ടത്. എന്നാല്‍, നിര്‍മാണം വൈകി. ഇതോടെ, ഹോളിഡേ ഗ്രൂപ്പില്‍നിന്ന് പിഴ ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 96 ലക്ഷം രൂപയായിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച കാണിച്ചതിന്‍െറ പേരില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. പിഴ ഈടാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നേടിയെന്നും ഇതുപ്രകാരമുള്ള നടപടി സ്വീകരിക്കുകമാത്രമാണ് നഗരസഭ ചെയ്തതെന്നുമായിരുന്നു അന്നത്തെ ഭരണപക്ഷത്തിന്‍െറ വാദം. നഗരസഭയില്‍ പ്രതിപക്ഷത്തിന്‍െറ വിയോജിപ്പോടെയാണ് പിഴ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത്. കെട്ടിടനിര്‍മാണ ഇടപാടുമായി ബന്ധപ്പെട്ട് നഗരസഭക്ക് 17 കോടി നഷ്ടമുണ്ടായതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടും കെട്ടിടം വെറുതെ കിടക്കുന്നത് നഗരസഭയിലെ ഭരണപക്ഷത്തിന് തലവേദനയാണ്. കഴിഞ്ഞ ഒരുവര്‍ഷം ബി.ഒ.ടി കമ്പനിയില്‍നിന്ന് നഗരസഭക്ക് ലഭിച്ചത് 15 ലക്ഷം മാത്രമാണ്. ഈ തുക ലഭിച്ച സാഹചര്യത്തില്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിച്ചില്ളെങ്കിലും നഷ്ടമില്ളെന്നാണ് നഗരസഭ ഭരണപക്ഷത്തിന്‍െറ വാദം. കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തിയിപ്പോഴും തുടരുകയാണ്. ഒരു നിലയുടെയും പ്രവൃത്തി പൂര്‍ണമായി കഴിഞ്ഞിട്ടില്ല. നിര്‍മാണ കമ്പനിയുടെ അനാസ്ഥ കാരണം, മുറികള്‍ വാടകക്ക് നല്‍കിയാല്‍ അഡ്വാന്‍സ് ഇനത്തിലും വാടകയിലും നഗരസഭക്ക് ലഭിക്കേണ്ട വരുമാനമാണ് ഇല്ലാതായതെന്നാണ് വിമര്‍ശം. നഗരസഭയുടെ മൂന്ന് ഏക്കര്‍ ഭൂമി ആറു വര്‍ഷമായി സ്വകാര്യകമ്പനിക്ക് വിട്ടുകൊടുത്തിട്ടും വേണ്ടരീതിയില്‍ വരുമാനമാക്കി മാറ്റാന്‍ കഴിയാത്തത് വലിയ വീഴ്ചയായാണ് പൊതുവായി വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.