കോഴിക്കോട്: അരവിന്ദ്ഘോഷ് റോഡില്‍ ഗാന്ധിപാര്‍ക്കിന് പിറകിലായി മാലിന്യം തള്ളുന്നത് തടയാന്‍ സി.സി.ടി.വി കാമറ നിരീക്ഷണം വരുന്നു. തിരുത്തിയാടിനും എരഞ്ഞിപ്പാലത്തിനും പിന്നാലെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടത്തൊനും ഗാന്ധിപാര്‍ക്കിനെ മാലിന്യമുക്തമാക്കാനുമാണ് കാമറ സ്ഥാപിക്കുന്നത്. കോര്‍പറേഷന്‍ 62ാം വാര്‍ഡിലുള്‍പ്പെട്ട ഗാന്ധിപാര്‍ക്കിലായിരിക്കും കാമറ സ്ഥാപിക്കുക. അരവിന്ദ്ഘോഷ് റോഡില്‍ ബാര്‍ബര്‍ ഷാപ്പിലെ മാലിന്യമുള്‍പ്പെടെ നിക്ഷേപിക്കാറുണ്ട്. ഇവയെല്ലാം മതിലും കടന്ന് ഗാന്ധിപാര്‍ക്കിലേക്ക് എത്തുന്നത് പാര്‍ക്കിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ കാമറ സ്ഥാപിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. വത്സന്‍ പറഞ്ഞു. തിരുത്തിയാട് വാര്‍ഡില്‍ കെ.പി. ചന്ദ്രന്‍ റോഡില്‍ കാമറ സ്ഥാപിച്ചശേഷം മാലിന്യ നിക്ഷേപം കുറഞ്ഞു. നാലു കാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കാമറയുടെ കണ്ണില്‍ പെടില്ളെന്ന് കരുതി പലരും എരഞ്ഞിപ്പാലം ബൈപാസ് റോഡിന് സമീപം കെ.പി. ചന്ദ്രന്‍ അവസാനിക്കുന്ന ഭാഗത്ത് ചിലര്‍ മാലിന്യം വലിച്ചെറിഞ്ഞുപോകുന്നുണ്ട്. കാമറ നിരീക്ഷണത്തിലൂടെ കനത്ത പിഴയീടാക്കി നടപടിയെടുത്താലേ മാലിന്യം വലിച്ചെറിയുന്നത് പൂര്‍ണമായും നിര്‍ത്താനാകൂവെന്ന്് പ്രദേശവാസികള്‍ പറയുന്നു. എരഞ്ഞിപ്പാലം വാര്‍ഡില്‍ പത്തു കാമറകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചത്. സെയില്‍ ടാക്സ് റോഡ്, എരഞ്ഞിപ്പാലം ബൈപ്പാസ്, പാസ്പോര്‍ട്ട് ഓഫിസ് റോഡ്, ജവഹര്‍ നഗര്‍ കോളനി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറ നിരീക്ഷണമുളളത്. ഇവിടങ്ങളില്‍ ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ പൂര്‍ണമായും മാലിന്യം തള്ളല്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അരവിന്ദ്ഘോഷ് റോഡിലെ മാലിന്യനിക്ഷേപം ഏറെ നാളുകളായുള്ള പ്രശ്നമാണ്. മാലിന്യം എത്രതവണ നീക്കം ചെയ്താലും അതിനും ഇരട്ടിയാകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് ഗാന്ധിപാര്‍ക്കില്‍ കാമറ സ്ഥാപിക്കുന്നത്. അതേസമയം, പ്ളാസ്റ്റിക് മാലിന്യം വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍നിന്നും മാലിന്യം കയറ്റിയയക്കുന്ന നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്. ശുചിത്വം സുന്ദരം എന്‍െറ പ്രദേശം എന്ന പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ 62,65, 66 വാര്‍ഡുകളിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീ സൈക്ളിങ് യൂനിറ്റിലേക്ക് കയറ്റി അയച്ചു. രണ്ടാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസിന്‍െറയും വാര്‍ഡ് കൗണ്‍സിലറുടെയും റെസിഡന്‍റ്സ് അസോസിയേഷന്‍ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഒരു ലോഡ് പ്ളാസ്റ്റിക് മാലിന്യം തിങ്കളാഴ്ച മലപ്പുറത്തെ റിസൈക്ളിങ് യൂനിറ്റിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.