ബാലുശ്ശേരി: കക്കയം 30ാം മൈലില്‍നിന്ന് തോണിക്കടവ് കല്ലാനോട് ഭാഗത്തേക്ക് റിസര്‍വോയറിലൂടെ ഫൈബര്‍ കടത്തുബോട്ട് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. 30ാം മൈല്‍ ഭാഗത്തുള്ള നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കല്ലാനോട് ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സര്‍വിസ് യാഥാര്‍ഥ്യമായതോടെ സാധ്യമാകും. 2010ല്‍ കടലുണ്ടിയിലെ വ്യാപാര പ്രമുഖന്‍ ബോട്ട് സംഭാവനയായി ഇവിടേക്ക് നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ബോട്ട് കേടുപാട് പറ്റി സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു. ബോട്ട് സര്‍വിസ് നിലച്ചതോടെ വിദ്യാര്‍ഥികള്‍ക്കായിരുന്നു ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നത്. കല്ലാനോട്ടെ സ്കൂളിലത്തൊന്‍ അഞ്ച് കിലോമീറ്ററോളം റോഡിലൂടെ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. നേരത്തേ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലായിരുന്നു വിദ്യാര്‍ഥികള്‍ റിസര്‍വോയര്‍ മുറിച്ചുകടന്ന് സ്കൂളിലത്തെിയത്. അപകടം നിറഞ്ഞ യാത്ര സംബന്ധിച്ച് ഒട്ടേറെ വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതേതുടര്‍ന്നായിരുന്നു ലക്ഷത്തോളം രൂപ മുടക്കി കടലുണ്ടി സ്വദേശി ബോട്ട് സൗജന്യമായി നല്‍കിയത്. കൂരാച്ചുണ്ട് പഞ്ചായത്തിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും ഫണ്ടില്ലാത്തതിന്‍െറ പേരില്‍ ബോട്ട് അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ പ്രവാസി മലയാളിയായ ബക്കര്‍ തിക്കോടിയാണ് സൗജന്യമായി ഫൈബര്‍ കടത്തുബോട്ട് നല്‍കിയത്. 200 മീറ്റര്‍ വെള്ളത്തിലൂടെ സഞ്ചരിച്ചാല്‍ തോണിക്കടവ് ഭാഗത്ത് എത്തി കല്ലാനോട്ടേക്ക് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എത്തിപ്പെടാം. പുതിയ കടത്തുബോട്ടിന്‍െറ ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിന്‍സി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഒ.കെ. അമ്മദ്, വാര്‍ഡ് അംഗം ആന്‍ഡ്രൂസ് കുട്ടിക്കാനം, ജോസ് വെളിയത്ത്, ബേബി തെക്കാനത്ത്, ബിജു കക്കയം, ബക്കര്‍ തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.