ചെറുപുഴയിലെ പൈപ്പ് ലൈന്‍ ചോര്‍ച്ച അടക്കാനായില്ല; ഇന്നും ജലവിതരണത്തില്‍ നിയന്ത്രണം

മാവൂര്‍: കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പൈപ്പ് ലൈനില്‍ തെങ്ങിലക്കടവ് ചെറുപുഴയിലുള്ള ചോര്‍ച്ച അടക്കാനായില്ല. പൈപ്പിലെ വിള്ളല്‍ അടക്കുന്നതിന് കഴിഞ്ഞ ദിവസം സ്ഥലത്തത്തെിച്ച ഡബ്ള്‍ ക്ളാമ്പ് ഉറപ്പിക്കല്‍ വ്യാഴാഴ്ച രാവിലെ തുടങ്ങിയെങ്കിലും വൈകീട്ടുവരെ ശ്രമിച്ചിട്ടും പകുതിയോളം നെട്ടും ബോള്‍ട്ടും മാത്രമാണ് ഉറപ്പിക്കാനായത്. ഒരു ദിവസം മുഴുവന്‍ വേണ്ടിവരും ശേഷിക്കുന്നവ ഉറപ്പിക്കാനെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം. ക്ളാമ്പ് സ്ഥാപിക്കുന്നതിന് ആകെ 36ഓളം നെട്ടും ബോള്‍ട്ടും ഉറപ്പിക്കാനുണ്ട്. ഇന്ന് ദേശീയ പണിമുടക്ക് ആയതിനാല്‍ പ്രവൃത്തി തുടരാനാകുമോയെന്ന് സംശയമാണ്. ജോലിക്കാര്‍ക്ക് എത്തിച്ചേരാനും പ്രവൃത്തി നടത്താനും അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമേ ക്ളാമ്പ് ഉറപ്പിക്കല്‍ വെള്ളിയാഴ്ച തുടരാനാവൂ. അങ്ങനെവന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ മാത്രമേ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവൂ. ഇതിനുശേഷം ടെസ്റ്റ് പമ്പിങ് നടത്തിയശേഷമേ 18 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സ്റ്റേജ് രണ്ടിലെ പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പമ്പിങ് പുന$രാരംഭിക്കാന്‍ കഴിയൂ. അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. ജിതേഷ്, ഓവര്‍സിയര്‍മാരായ പി.പി. മുഹമ്മദ്, കെ. ഉസ്മാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഫറോക്ക് പെരുമുഖത്തുനിന്നുള്ള മുങ്ങല്‍വിദഗ്ധരായ ഹസന്‍കുട്ടി, മണികണ്ഠന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹൈ ഡെന്‍സിറ്റി പോളി എത്ലിന്‍ പൈപ്പ്ലൈനില്‍ രണ്ടടി നീളത്തിലുള്ള വിള്ളല്‍ അടക്കുന്നത്. വിള്ളലുള്ള ഭാഗം കണ്ടത്തെി പൈപ്പിന്‍െറ ഇരുഭാഗത്തുമുള്ള മണ്ണും മണലും നീക്കുകയും കോണ്‍ക്രീറ്റ് പൊളിച്ച് നിലവിലുള്ള നെട്ടും ബോള്‍ട്ടും അഴിക്കുകയും ചെയ്യുന്ന ജോലികള്‍ കഴിഞ്ഞദിവസങ്ങളില്‍ ഈ മുങ്ങല്‍വിദഗ്ധരാണ് നിര്‍വഹിച്ചത്. ചോര്‍ച്ചയെതുടര്‍ന്ന് കൂളിമാട് പമ്പ്ഹൗസിലെ 18 ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സ്റ്റേജ് രണ്ടിലെ പമ്പിങ് സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച മുതല്‍ പൂര്‍ണമായി നിര്‍ത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് പൈപ്പ്ലൈനിലെ ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള ഡബ്ള്‍ ക്ളാമ്പാണ് വിള്ളല്‍ അടക്കാന്‍ ഉപയോഗിക്കുന്നത്. ഈ ക്ളാമ്പ് മതിയാകുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും യോജിച്ചതാണെന്ന് കണ്ടതോടെ രാവിലെതന്നെ ആശങ്ക നീങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.