മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാക്കനിയാവില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജിലത്തെുന്ന രോഗികളും ബന്ധുക്കളും സന്ദര്‍ശകരുമൊന്നും ഇനി കുടിവെള്ളത്തിനായി ദാഹിച്ചലയേണ്ടിവരില്ല. കോളജില്‍ എല്ലായിടത്തും സൗജന്യമായി കുടിവെള്ളം ലഭ്യമാകുന്ന തരത്തില്‍ നിരവധി വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. മെഡിക്കല്‍ കോളജ് പരിസരം പ്ളാസ്റ്റിക് മുക്തമാക്കുക, എല്ലാവര്‍ക്കും കുടിവെള്ളമത്തെിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യത്തിന്‍െറ വലിയൊരു പങ്കും രോഗികളുടെ കൂട്ടിരിപ്പുകാരും സന്ദര്‍ശകരും കൊണ്ടുവരുന്ന പ്ളാസ്റ്റിക് വെള്ളക്കുപ്പികളാണ്. പ്ളാസ്റ്റിക് രഹിത കാമ്പസ് യാഥാര്‍ഥ്യമാക്കുന്നതിന്‍െറ ഭാഗമായി വാര്‍ഡുകളിലും മറ്റും പ്ളാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിക്കും. ഒ.പി ബ്ളോക്, കാഷ്വാലിറ്റി എന്നിവയുടെ മുന്നില്‍ നാലോ അഞ്ചോ മെഷീനുകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ളിനിക്കിനുമുന്നില്‍ മൂന്ന് മെഷീനുകള്‍, എല്ലാ വാര്‍ഡുകള്‍ക്കുമുന്നിലും ഓരോ മെഷീനുകള്‍, രക്തപരിശോധന ലാബ്, എക്സ്റേ ലാബ് എന്നിവക്കു മുന്നില്‍ ഓരോ മെഷീനുകള്‍, പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകളുടെ ഓരോ നിലകളിലും രണ്ട് മെഷീനുകള്‍ എന്നിങ്ങനെ 100ലധികം വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് സ്ഥാപിക്കുക. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി എം.സി.എച്ചില്‍ എട്ട് ഹോസ്റ്റലുകളുണ്ട്. ജനങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഭാഗങ്ങളില്‍ ഓരോ മെഷീനുകള്‍ സ്ഥാപിക്കും. കഴിഞ്ഞ ജൂലൈയില്‍ നടന്ന എച്ച്.ഡി.എസ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.വി.പി. ശശിധരനാണ് എല്ലായിടത്തും കുടിവെള്ളമത്തെിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. മെഡിക്കല്‍ കോളജിലും ഹോസ്റ്റലുകളിലും പദ്ധതി വിജയകരമാവുന്നതോടെ മാതൃശിശു സംരക്ഷണകേന്ദ്രം, സൂപ്പര്‍സ്പെഷാലിറ്റി ബ്ളോക്, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കാമ്പസിലെ ടാങ്കില്‍ നിന്ന് ശുദ്ധീകരിച്ച ജലമാണ് വെന്‍ഡിങ് മെഷീനുകളിലൂടെ വിതരണം ചെയ്യുക. കുടിവെള്ളം മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നിലവില്‍ ആശുപത്രി വികസന സമിതിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പലയിടത്തും കുടിവെള്ളവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് വാട്ടര്‍വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതെന്ന് ഡോ.വി.പി. ശശിധരന്‍ പറഞ്ഞു. പ്രമുഖ ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടി 40 മെഷീനുകള്‍ സ്ഥാപിക്കാമെന്നുറപ്പു നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.