മുക്കം: 50 വര്‍ഷത്തോളമായി കൊടിയത്തൂര്‍ പന്നിക്കോട് പ്രവര്‍ത്തിച്ചുവരുന്ന ഗ്രന്്ഥശാലാ കെട്ടിടം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി പരാതി. ഗ്രന്ഥശാലാ സംഘത്തിന് കീഴില്‍ പന്നിക്കോട് പ്രവര്‍ത്തിക്കുന്ന യുവജനസംഘം ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായത്തെിയത്. 1967-68 കാലഘട്ടത്തില്‍ നാട്ടില്‍ ഒരു വായനശാലയുടെയും ലൈബ്രറിയുടേയും ആവശ്യകത തിരിച്ചറിഞ്ഞ് പ്രദേശത്തുകാരനായ വിഷ്ണു നമ്പൂതിരി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇടുങ്ങിയ റൂമില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല വിപുലപ്പെടുത്താന്‍ ശ്രമിക്കാതെ കെട്ടിടത്തിലെ റൂമുകള്‍ ഹോട്ടലിനും പോസ്റ്റ് ഓഫിസിനുമായി വാടകക്ക് നല്‍കിയിരിക്കുകയാണ്. പഞ്ചായത്തില്‍തന്നെ ഏറ്റവുമധികം റഫറന്‍സ് ഗ്രന്ഥങ്ങളും രണ്ടായിരത്തിലധികം പുസ്തകങ്ങളുമുള്ള ഗ്രന്ഥശാലയില്‍ സര്‍ക്കാര്‍ ഗ്രാന്‍റ് കൃത്യമായി വാങ്ങുന്നുണ്ട്. എന്നാല്‍, മറ്റ് വിപുലീകരണ നടപടികള്‍ ഒന്നും ചെയ്യുന്നില്ളെന്നും ആക്ഷേപമുണ്ട്. ഇവിടെയത്തെുന്നവര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനാവശ്യമായ സൗകര്യമെങ്കിലും ഒരുക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ സി.പി.എമ്മിലെ വി.എസ് പക്ഷത്തിന്‍െറ മേല്‍നോട്ടത്തിലാണ് ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഒൗദ്യോഗികപക്ഷ പ്രവര്‍ത്തകര്‍ക്കും വായനശാലയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ബന്ധപ്പെടാന്‍ സാധിക്കാറില്ല. ഇത് സി.പി.എമ്മിനകത്തും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രന്ഥശാലയുടെ ഭരണം തങ്ങളുടെ കൈകളിലാക്കാന്‍ ഇവരും ശ്രമിക്കുന്നതായാണ് വിവരം. വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഗ്രാന്‍റുകളും മറ്റു സഹായങ്ങളും എന്ത് ചെയ്യുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇവിടെ അംഗങ്ങള്‍പോലും അറിയാതെ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നാണ് പരാതി. ഇതിനെതിരെ അധികൃതര്‍ക്ക് പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ് പ്രതിഷേധമുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.