കുന്ദമംഗലം: നിര്‍ധന കിഡ്നി രോഗിയെ ഡയാലിസിസിന് ആശുപത്രിയിലത്തെിക്കുന്നതും തിരിച്ച് വീട്ടിലത്തെിക്കുന്നതും പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. പതിമംഗലത്തെ ആമ്പ്രമ്മല്‍ ഗോപാലനെയാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ പതിനഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഊഴമിട്ട് സൗജന്യമായി എരഞ്ഞിപ്പാലം സഹ. ആശുപത്രിയിലും തിരിച്ച് വീട്ടിലുമത്തെിക്കുന്നത്. ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തിയിരുന്ന ഗോപാലന്‍ വൃക്കരോഗത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. ഡയാലിസിസിന് വേണ്ട പണവും യാത്രാക്കൂലിയും സംഘടിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സഹായത്തിനത്തെിയത്. നഗരത്തിലെ നല്ല ഓട്ടോക്കാരെ ഓര്‍മിപ്പിക്കുന്ന പതിമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രവൃത്തിയെ പ്രദേശത്തും പരിസരത്തുമുള്ള നാട്ടുകാര്‍ ആദരവോടെയാണ് കാണുന്നത്. ചികിത്സക്കുവേണ്ടി ഒരു കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ ആലോചിച്ചുവരുകയാണ് ഇപ്പോള്‍ ഡ്രൈവര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.