കൊടുവള്ളിയില്‍ കഞ്ചാവ് വില്‍പന സജീവം

കൊടുവള്ളി: കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും സജീവമായതായി പരാതി. പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നതായി ജനകീയ വേദി ഭാരവാഹികള്‍ ആരോപിച്ചു. ലഹരി മാഫിയ കൊടുവള്ളിയില്‍ സജീവമാകുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയായ ബഹാവുദ്ദീന്‍ അല്‍ത്താഫിനെ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പെരിയാംതോടില്‍നിന്നും പൊലീസ് പിടിയിലായ സംഭവം. ചില്ലറ വില്‍പനക്കായി കൊടുവള്ളിയില്‍ എത്തിച്ച കഞ്ചാവാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊടുവള്ളി സ്വദേശികളടക്കം നിരവധി പേര്‍ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ലഹരി സംഘത്തിന്‍െറ പ്രവര്‍ത്തനം. കൊടുവള്ളിയിലെ ഹവാല-മദ്യമയക്കുമരുന്ന് ഗുണ്ടാവിളയാട്ടത്തിനെതിരെ ജനകീയവേദി കാമ്പയിന്‍ നടക്കുന്നതിനിടെയാണ് കൊടുവള്ളിയില്‍ പൊലീസ് കഞ്ചാവ് പിടികൂടിയത്. വേണ്ട രീതിയില്‍ ഇത്തരം സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പൊലീസിനാവാത്ത് സംഘത്തിന്‍െറ വളര്‍ച്ചക്ക് കാരണമാവുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും ജനകീയ വേദി യോഗം ആവശ്യപ്പെട്ടു. രാരോത്ത്ചാലില്‍ ഇസ്മാഈലിന്‍െറ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കോതൂര്‍ മുഹമ്മദ്, കെ. അസ്സയിന്‍, അഡ്വ. വേളാട്ട് അഹ്മദ്, സലിം അണ്ടോണ, പി.ടി. സദാശിവന്‍, പി.ടി. മൊയ്തീന്‍കുട്ടി, പി.ടി.എ. ലത്തീഫ്, ഒ.കെ. നജീബ്, കെ.ടി. സുനി, കെടയന്‍ മുഹമ്മദ്, പി.സി. ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.