കോഴിക്കോട്: ഏറെ നാളുകള്‍ക്കു ശേഷം സൗത് ബീച്ച് സൗന്ദര്യവത്കരണത്തിന് ജീവന്‍ വെക്കുന്നു. സൗത് ബീച്ച് സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി കോര്‍പറേഷന്‍ ഓഫിസിന് മുന്നിലെ ബീച്ച് പാര്‍ക്ക് മുതല്‍ 200 മീറ്ററോളം നീളത്തിലാണ് നവീകരിക്കുക. ഇപ്പോള്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലുള്ള നടപ്പാത വ്യൂ പോയന്‍റുകളോടെ ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. സൗത് ബീച്ച് ഭാഗത്ത് ലോറികള്‍ നിര്‍ത്തിയിടുന്ന ഭാഗത്തേക്കും സൗന്ദര്യവത്കരണം നീളും. ലോറികള്‍ നിര്‍ത്തിയിടുന്ന ഭാഗത്തെ മതില്‍ പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പാര്‍ക്കിങ്ങിന് മുന്നിലുള്ള ഭാഗത്താണ് നടപ്പാത. മൂന്നര കോടിയുടെ പദ്ധതിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം മുഖേന നടപ്പാക്കുന്നത്. ഇപ്പോള്‍ ശില്‍പങ്ങളും കസേരകളും തെരുവുവിളക്കുകളും സ്ഥാപിച്ച് നവീകരിച്ച ഭാഗം സൗത് ബീച്ച് ഭാഗത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനൊപ്പം ആകര്‍ഷകമായ വ്യൂപോയന്‍റുകളും നിര്‍മിക്കും. സീ ക്വീന്‍ ഹോട്ടലിന് എതിര്‍വശത്തുള്ള ഭാഗം മുതലാണ് കാര്യമായ സൗന്ദര്യവത്കരണം നടക്കുക. വൃത്താകൃതിയില്‍ കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന നാലോളം വ്യൂപോയന്‍റുകളായിരിക്കും നവീകരണത്തിലെ ശ്രദ്ധേയമായ പ്രവൃത്തി. ഈ ഭാഗത്തുള്ള കടല്‍പ്പാലവും കാണുന്ന വിധത്തിലായിരിക്കും ഇത്. കടല്‍പ്പാലത്തിന്‍െറ സമീപത്തേക്കും നടപ്പാത ദീര്‍ഘിപ്പിക്കും. മരങ്ങളും നടും. നാല്, ആറ് മീറ്റര്‍ വീതിയിലാണ് നടപ്പാതകള്‍ നിര്‍മിക്കുന്നത്. ഏറെ നാളുകള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കോഴിക്കോട്ടത്തെുന്ന സഞ്ചാരികള്‍ക്ക് വിശ്രമത്തിനും ഉല്ലാസത്തിനും കൂടുതല്‍ സ്ഥലം ലഭിക്കും. നിലവില്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലുള്ള ഭാഗത്തും ഓപണ്‍ സ്റ്റേജിന്‍െറ പിന്‍ഭാഗത്തും മാത്രമാണ് ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമായി നടപ്പാതയുള്ളത്. സൗത് ബീച്ച് ഭാഗത്തേക്കുകൂടി നടപ്പാത വരുന്നതോടെ ബീച്ചിലത്തെുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.