ചെറുവണ്ണൂര്‍ നോര്‍ത് എം.എല്‍.പി : കാണാതായ അധ്യാപകനെ കണ്ടത്തെി

പേരാമ്പ്ര: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു ദിവസമായി അധ്യയനം മുടങ്ങിയ ചെറുവണ്ണൂര്‍ നോര്‍ത് എം.എല്‍.പി സ്കൂള്‍ വെള്ളിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. സ്കൂള്‍ മാനേജ്മെന്‍റ് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് നാടുവിട്ട താല്‍ക്കാലിക അധ്യാപകന്‍ എസ്.ബി. സബിന്‍ ബംഗളൂരുവില്‍ സഹോദരന്‍െറ അടുത്തുണ്ടെന്ന വിവരം ലഭിച്ചു. സ്കൂളിലെ താല്‍ക്കാലിക ഒഴിവില്‍ ജോലിചെയ്യുന്ന സബിനിന് അംഗീകാരം നല്‍കാന്‍ തയാറാവാതെ മാനേജറുടെ മകന്‍െറ ഭാര്യക്ക് അംഗീകാരം നല്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സബിന്‍െറ പിതാവ് ഈ സ്കൂളില്‍ അധ്യാപകനായിരിക്കെ മരിച്ചതാണ്. അതുകൊണ്ട് ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ് ഈ അധ്യാപക തസ്തികയെന്ന് പറയുന്നു. അടുത്ത് വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന ഉറപ്പില്‍ അഞ്ചു ലക്ഷം മാനേജ്മെന്‍റ് വാങ്ങിയതായും അധ്യാപകന്‍ ആരോപിക്കുന്നു. എന്നാല്‍, താല്‍ക്കാലിക ഒഴിവില്‍ ആദ്യം സ്കൂളില്‍ ജോലി ചെയ്തത് മാനേജറുടെ മകന്‍െറ ഭാര്യയാണ്. അതുകൊണ്ട് നിയമപരമായി അവര്‍ക്കാണ് അംഗീകാരം ലഭിക്കുക. ഇത് മാനേജറുടെ അധികാരത്തില്‍പെടുന്ന കാര്യമല്ളെന്നുമായിരുന്നു അവരുടെ വിശദീകരണം. അധ്യാപകനെ കാണാതായതോടെ നാട്ടുകാരില്‍ ഒരു വിഭാഗം ചൊവ്വാഴ്ച സ്കൂളിലത്തെി അധ്യാപകനും മാനേജറുടെ മകനുമായ ജിതേഷിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. പ്രശ്നം പരിഹരിക്കാതെ സ്കൂള്‍ തുറക്കാനനുവദിക്കില്ളെന്ന നിലപാടില്‍ ഒരു വിഭാഗം എത്തിയതോടെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സര്‍വകക്ഷി യോഗം വിളിച്ചത്. പി.ടി.എ പ്രസിഡന്‍റ് ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.എം. ബാബു, കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. രജീഷ്, പി.എം. കുഞ്ഞിക്കണ്ണന്‍, കിണറുള്ളതില്‍ മൊയ്തു. പ്രധാനാധ്യാപിക ബീന, കെ.സി. മൊയ്തു എന്നിവര്‍ സംസാരിച്ചു. നിയമനവുമായി ബന്ധപ്പെട്ട കാര്യം സര്‍വകക്ഷിസംഘം മാനേജറുമായി ചര്‍ച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.