റേഷന്‍ കാര്‍ഡ്: ജില്ലയില്‍ പരാതികള്‍ 20,000 കവിഞ്ഞു

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതി സ്വീകരിക്കല്‍ അവതാളത്തിലാക്കിയത് ഇതു സംബന്ധിച്ച ശരിയായ നിര്‍ദേശമില്ലായ്മ.  പരാതികള്‍ എവിടെ നല്‍കണമെന്നറിയാതെ വലയുകയാണ് ഗുണഭോക്താക്കള്‍. സപൈ്ള ഓഫിസിന് പുറമെ, വില്ളേജ്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി സ്വീകരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും മിക്ക പഞ്ചായത്തുകളിലും വില്ളേജുകളിലും പരാതി സ്വീകരിക്കുന്നില്ല. ഇതിനുള്ള സംവിധാനങ്ങളും എവിടെയും ഒരുക്കിയിട്ടില്ല. പരാതി പ്രളയത്തെതുടര്‍ന്നായിരുന്നു കൂടുതല്‍ സ്ഥലങ്ങളില്‍ പരാതി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇരട്ടിപ്പണിയായിരിക്കുകയാണ്.  പരാതികള്‍ സ്വീകരിക്കുമ്പോള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പരാതി നമ്പര്‍ നല്‍കണം. എന്നാല്‍, ഇതിനുള്ള രശീത് സപൈ്ള ഓഫിസില്‍ മാത്രമേയുള്ളൂ. പരാതി നല്‍കിയവര്‍ക്ക് ഹിയറിങ് തീയതി നല്‍കുന്നതിലും പ്രശ്നം ഉണ്ടാക്കുന്നു. ചിലര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലും സപൈ്ള ഓഫിസിലും പരാതി നല്‍കിയതോടെ ഒരേ ആള്‍ക്ക് രണ്ടു ദിവസം ഹിയറിങ് തീയതി ലഭിക്കുന്ന അവസ്ഥയുമുണ്ടായി.  വില്ളേജ് ഓഫിസിലോ ഗ്രാമപഞ്ചായത്തുകളിലോ ലഭിക്കുന്ന പരാതികള്‍ സിവില്‍ സപൈ്ള ഓഫിസില്‍ എത്തിക്കുന്നതും പ്രയാസമാണ്. ഇതു കാരണം, സപൈ്ള ഓഫിസില്‍ മാത്രം അപേക്ഷകള്‍ സ്വീകരിച്ചാല്‍ മതിയെന്ന ധാരണയിലാണ് അധികൃതര്‍. എന്നാല്‍, നേരത്തേ ഗ്രാമപഞ്ചായത്തുകളിലും വില്ളേജ് ഓഫിസിലും പരാതി നല്‍കിയവരുടെ പരാതികള്‍ക്ക് ശരിയായ വിധത്തില്‍ നമ്പര്‍ ലഭിച്ചില്ളെങ്കില്‍ ഇവ സ്വീകരിക്കപ്പെടാത്തതിന് തുല്യമാവും. ജില്ലയില്‍ ഇതിനകം പരാതികള്‍ 20,000 കവിഞ്ഞു. ബുധനാഴ്ച വരെ ലഭിച്ച പരാതികളുടെ എണ്ണം  20,188 ആണ്.  അര്‍ഹരായിട്ടും മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ അര്‍ഹതയുടെ തെളിവ് കൂടെ വെക്കണം. അതായത്, വിധവയാണെങ്കില്‍ വിധവയാണെന്നതിനുള്ള വില്ളേജ് ഓഫിസറുടെ സാക്ഷ്യപത്രം നല്‍കണം. അര്‍ബുദം, ഡയാലിസിസ് തുടങ്ങിയവ ഉള്ളവര്‍ക്ക് അതിന്‍െറ രേഖയും വേണം. എന്നാല്‍, മുന്‍ഗണനാ ലിസ്റ്റില്‍ ഉര്‍പ്പെടുത്തണമെന്ന അപേക്ഷ മാത്രം നല്‍കുമ്പോള്‍, വില്ളേജ് ഓഫിസര്‍ക്ക് അത് അന്വേഷിക്കാനുള്ള നിര്‍ദേശമാണ് ലഭിക്കുക. നിരവധി പരാതികള്‍ ഉള്ള സാഹചര്യത്തില്‍ ഇത് അപ്രായോഗികമാവുകയും ചെയ്യും. എന്നാല്‍, ഇത്തരം കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ വഴിയോ ജനപ്രതിനിധികള്‍ വഴിയോ നല്‍കാത്തതാണ് പ്രശ്നം. പരാതി സ്വീകരിക്കുന്ന തീയതി നവംബര്‍ അഞ്ചുവരെയാക്കിയ കാര്യം പോലും മിക്ക സിവില്‍ സപൈ്ളസ് ഓഫിസുകളെയും അറിയിച്ചിട്ടില്ളെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.