ഈങ്ങാപ്പുഴയില്‍ ലീഗ്–സി.പി.എം സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

താമരശ്ശേരി: ബുധനാഴ്ച വൈകീട്ട് ഈങ്ങാപ്പുഴയിലുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. സി.പി.എം പ്രവര്‍ത്തകരായ അജയ് ജോണ്‍ കുഴിപ്പള്ളില്‍, ഷെനീജ് അബ്ദുറഹിമാന്‍ പ്ളാക്കല്‍, ലീഗ് പ്രവര്‍ത്തകരായ ഷംസീര്‍ പോത്താറ്റില്‍, അസ്കര്‍ വല്ലത്താഴം എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് ഈങ്ങാപ്പുഴയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതോടെയാണ് സംഘട്ടനത്തിന് തുടക്കമായത്. ചൊവ്വാഴ്ച വൈകീട്ട് എസ്.എഫ്.ഐയില്‍നിന്ന് രാജിവെച്ച് എം.എസ്.എഫില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. രണ്ടു പ്രാവശ്യം പ്രകടനം നടത്തിയശേഷം മൂന്നാമതും പ്രകടനമായത്തെി സി.പി.എം ഓഫിസിനുനേരെ കല്ളെറിയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയതോടെ ടൗണില്‍ വ്യാപാരികള്‍ കടകളടച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരുവുയുദ്ധത്തിനൊടുവില്‍ പൊലീസത്തെിയതോടെയാണ് രംഗം അല്‍പം ശാന്തമായത്. ഇതിനിടയില്‍ ലീഗ് ഓഫിസിലെ ഫര്‍ണിച്ചറും ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. സംഘര്‍ഷം ആരംഭിച്ചതോടെ ദേശീയപാത 212ല്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. താമരശ്ശേരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഈങ്ങാപ്പുഴയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.