മുക്കം: കാരശേരി സര്‍വിസ് സഹകരണ ബാങ്കിന്‍െറ പുവ്വാട്ടുപറമ്പ്, പാലാഴി ശാഖകളും ചേന്ദമംഗലൂരിലെ ബിസിനസ് കറസ്പോണ്ടന്‍റ് സെന്‍ററും പൊലീസ് അടപ്പിച്ചു. പ്രവര്‍ത്തന പരിധിക്കു പുറത്ത് ആരംഭിച്ച ശാഖകളും കറസ്പോണ്ടന്‍റ് സെന്‍ററുകളും അടച്ചുപൂട്ടണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഒക്ടോബര്‍ മൂന്നിന് ഉത്തരവിട്ടിരുന്നു. ഇത് മാനിക്കാതെ പ്രവര്‍ത്തനം തുടര്‍ന്ന ശാഖകളും കറസ്പോണ്ടന്‍റ് സെന്‍ററുമാണ് കോഴിക്കോട് സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാറുടെ പരാതി പ്രകാരം പൊലീസ് ഇടപെട്ട് അടപ്പിച്ചത്. കാരശ്ശേരി ബാങ്ക് മറ്റു സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയില്‍ നിയമവിരുദ്ധമായി ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അധിക പലിശ നല്‍കിയും സംഭാവനകള്‍ വാഗ്ദാനം ചെയ്തും ഇടപാടുകാരെ ആകര്‍ഷിക്കുന്നതും തങ്ങളുടെ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കാണിച്ച് കോഴിക്കോടു ജില്ലയിലെ 15 സഹകരണ ബാങ്കുകള്‍ പരാതി നല്‍കിയിരുന്നു. ഇതിന്മേലാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.