നിയമന വിവാദം: ചെറുവണ്ണൂര്‍ നോര്‍ത് മാപ്പിള എല്‍.പി സ്കൂളില്‍ അധ്യാപകനെ പൂട്ടിയിട്ടു

പേരാമ്പ്ര: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്‍െറ പേരില്‍ മാനേജറുടെ മകനും സ്കൂള്‍ അധ്യാപകനുമായ മുയിപ്പോത്തെ പി. ജിതേഷിനെ ഒരു സംഘമാളുകള്‍ മണിക്കൂറുകളോളം ചെറുവണ്ണൂര്‍ നോര്‍ത് മാപ്പിള എല്‍.പി സ്കൂളില്‍ പൂട്ടിയിട്ടു. ഉച്ചക്ക് 2.30തോടെ പയ്യോളി സി.ഐ വിനോദിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെിയാണ് അധ്യാപകനെ മോചിപ്പിച്ചത്. സ്കൂളില്‍ താല്‍കാലികമായി ജോലിചെയ്യുന്ന കക്കറമുക്കിലെ സബിനിനെ പീഡിപ്പിച്ചതില്‍ മനംനൊന്ത് ഇയാള്‍ നാടുവിട്ടെന്ന് ആരോപിച്ചാണ് അധ്യാപകനെ തടഞ്ഞുവെച്ചത്. സബിനിന്‍െറ പിതാവ് ഈ സ്കൂളില്‍ ജോലിയിലിരിക്കെ മരണപ്പെട്ടിരുന്നു. അതുകൊണ്ട് ഇദ്ദേഹത്തിന് ആശ്രിത നിയമനം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, മാനേജര്‍ തന്‍െറ മകന്‍െറ ഭാര്യയെ നിയമിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്കൂളില്‍ അധ്യയനം മുടങ്ങി. രാവിലെ സ്കൂളിലത്തെിയ വിദ്യാര്‍ഥികള്‍ സംഘര്‍ഷം കണ്ട് ഭയന്ന് വീട്ടിലേക്ക് മടങ്ങി. പ്രശ്നപരിഹാരമുണ്ടാവുന്നതുവരെ സ്കൂള്‍ അടച്ചിരിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം തെരുവിലത്തെിക്കാതെ പരിഹരിക്കാത്ത അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.