പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവള പാണ്ടിയില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ്ലൈനിനുവേണ്ടി സര്‍വേ നടത്താനത്തെിയവരെ തടഞ്ഞ 10 ഗെയില്‍ വിക്ടിംസ് ഫോറം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. കെ.പി. പ്രകാശന്‍, എം.കെ. മുരളീധരന്‍, അഡ്വ. പ്രദീപ് കുമാര്‍, മുനീര്‍ മുതുകാട്, കുമ്മങ്കോട് അബ്ദുല്‍ സമദ് തെറ്റത്ത്, സയ്യിദ് ചാലില്‍, അഷ്റഫ് തയ്യില്‍, അബ്ദുല്‍ മജീദ് തുരുത്യാട്ടുമ്മല്‍, അബ്ദുല്‍ സലാം ചെറുവണ്ണൂര്‍, കടമേരി പാറയുള്ളതില്‍ പൊയില്‍ അന്ത്രു എന്നിവരെയാണ് പയ്യോളി സി. ഐ വിനോദിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. പയ്യോളി സ്റ്റേഷനില്‍ കൊണ്ടുപോയ ഇവരെ വൈകീട്ടാണ് വിട്ടയച്ചത്. ഗെയില്‍ അധികൃതരെ ഇത് രണ്ടാം ദിവസമാണ് ഇവിടെ തടയുന്നത്. തിങ്കളാഴ്ച സര്‍വേക്ക് എത്തിയവരെ തടഞ്ഞപ്പോള്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച കര്‍ഷകരുള്‍പ്പെടെ 50ഓളം പേരാണ് സമരത്തിനത്തെിയത്. ഇവരെ അറസ്റ്റ്ചെയ്ത ശേഷം അധികൃതര്‍ സര്‍വേ നടപടികളുമായി മുന്നോട്ടുപോയി. നെല്‍കൃഷി ഇറക്കാന്‍ തയാറെടുക്കുന്ന ആവള പാണ്ടിയിലൂടെയും ജനവാസ കേന്ദ്രത്തിലൂടെയുമാണ് പൈപ്പ്ലൈന്‍ കടന്നുപോവുക. കര്‍ഷകരുമായി ചര്‍ച്ച നടത്തി ആശങ്ക പരിഹരിച്ചശേഷം മാത്രമേ സര്‍വേ ആരംഭിക്കൂവെന്ന നിലപാടില്‍നിന്ന് അധികൃതര്‍ പിന്നോട്ടുപോയതായി വിക്ടിംസ് ഫോറം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.നിഷേധാത്മക നിലപാട് സര്‍ക്കാറും ഗെയില്‍ അധികൃതരും തുടര്‍ന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് വിക്ടിംസ് ഫോറം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.