റേഷന്‍ കാര്‍ഡ് : തെറ്റുതിരുത്താന്‍ നെട്ടോട്ടം

കോഴിക്കോട്: റേഷന്‍ കടകള്‍ക്ക് മുന്നില്‍ ദയനീയമായ കാഴ്ചയാണിപ്പോള്‍. റേഷന്‍ ഷാപ്പിന് മുന്നിലെ ലിസ്റ്റില്‍ സ്വന്തം പേര് തിരയുകയാണ് വയോധികരും സ്ത്രീകളും അടക്കമുള്ളവര്‍. ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹരായ നിരവധി പേര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തതോടെ സപൈ്ള ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും പരാതി പ്രളയമാണ്. ജില്ലയില്‍ ഇതുവരെ 4875 പരാതികളാണ് ലഭിച്ചത്. ഒക്ടോബള്‍ 30 വരെയാണ് സമയപരിധി നല്‍കിയിരുന്നത്. ഇത് നവംബര്‍ അഞ്ചുവരെ നീട്ടിയതായി പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ളെന്ന് ജില്ലാ സിവില്‍ സപൈ്ളസ് ഓഫിസ് അധികൃതര്‍ പറയുന്നു. പേര്, വിലാസം, സ്ഥലപ്പേര്, വരുമാനം തുടങ്ങിയവയെല്ലാം പലപ്പോഴും തെറ്റിയാണ് വന്നത്. ഇതോടെ പല അര്‍ഹരും ലിസ്റ്റില്‍നിന്ന് പുറത്തായി. നിലവില്‍ എല്ലാ റേഷന്‍ ഓഫിസുകള്‍ക്ക് മുന്നിലും കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏത് വിഭാഗത്തില്‍, അര്‍ഹതയുടെയും അനര്‍ഹതയുടെയും കാരണങ്ങള്‍ എന്നിവയാണ് ലിസ്റ്റില്‍ ഉള്ളത്. എന്നാല്‍, ഏതെങ്കിലും ക്രമത്തിലല്ലാത്തതിനാല്‍ ഇത് കണ്ടത്തെുക പ്രയാസമാണെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. ചെറിയ അക്ഷരങ്ങളിലുള്ള വിവരങ്ങള്‍ തിരഞ്ഞ് പ്രായമായവര്‍ കുഴഞ്ഞു. നേരത്തെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ വിവരത്തിന്‍െറ പകര്‍പ്പെടുത്ത് റേഷന്‍ കാര്‍ഡ് ഉടമയെ അറിയിക്കണം. തെറ്റായ വിവരങ്ങള്‍ കാരണം പുറത്തായവര്‍ റേഷനിങ് ഓഫിസര്‍ക്ക് പരാതി നല്‍കണം. ഇതിന് ശേഷം ഹിയറിങ് നടത്തും. എന്നാല്‍, എല്ലാ വിവരങ്ങളും കമ്പ്യൂട്ടറൈസ് ചെയ്തിരിക്കെ വീണ്ടും ഹിയറിങ്ങിന്‍െറ പ്രസക്തിയെന്താണെന്ന് ഗുണഭോക്താക്കള്‍ ചോദിക്കുന്നു. ഏജന്‍സികള്‍ വിവരങ്ങള്‍ ചേര്‍ത്തപ്പോഴുണ്ടായ തെറ്റുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിശദമായി പരിശോധിക്കാത്തതിനാല്‍ ശേഖരിച്ച വിവരങ്ങള്‍തന്നെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ജില്ലയിലെ ഏഴ് ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളില്‍ മൂന്ന് ലക്ഷത്തോളം പേരാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. കോഴിക്കോട് 106498, കോഴിക്കോട് സൗത് 17807, നോര്‍ത് 16587, വടകര 60464, കൊയിലാണ്ടി 70444 എന്നിങ്ങനെയാണ് വിവിധ ഓഫിസുകള്‍ക്ക് കീഴിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. പരാതിയുള്ളവര്‍ പരാതി ക്യാമ്പിലോ ഗ്രാമപഞ്ചായത്തിലോ നല്‍കണമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. റേഷന്‍ കട ഉടമകള്‍ പ്രകിയയുമായി നിസ്സഹകരണം കൂടി പ്രഖ്യാപിച്ചതിനാല്‍ പ്രശനം കൂടുതല്‍ രൂക്ഷമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.