പൊലീസിനെ ആക്രമിച്ച സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു

മുക്കം: മുക്കത്ത് ബിയര്‍ പാര്‍ലറിലെ അക്രമം തടയാനത്തെിയ പൊലീസ് സംഘത്തിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സന്തോഷിനെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. രണ്ടുപേര്‍ തമ്മിലുള്ള കയ്യാങ്കളി തടയാന്‍ ശ്രമിച്ച ജീവനക്കാരെയും ഇവരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തത്തെിയ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെയുള്ളവരെയുമാണ് ഇയാള്‍ മര്‍ദിച്ചത്. മുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ ആന്‍റ് വൈന്‍ പാര്‍ലറില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് രണ്ടുപേര്‍ തമ്മില്‍ കയ്യാങ്കളി ആരംഭിച്ചത്. ബാര്‍ ജീവനക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടര്‍ന്ന് മുക്കം പോലീസില്‍ വിവരം അറിയിച്ചു. പത്തരയോടെ സ്ഥലത്തത്തെിയ പൊലീസ് ഇവരോട് പിരിഞ്ഞുപോവാന്‍ പറഞ്ഞെങ്കിലും സന്തോഷ് പൊലീസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസിന്‍െറ ലാത്തി പിടിച്ചു വാങ്ങി ഇയാള്‍ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്.ഐ സുഗതനെ അടിച്ചു വീഴ്ത്തി. പൊലീസുകാരായ ലതീഷ്, മണി നമ്പൂതിരി എന്നിവര്‍ക്കും പരുക്കേറ്റു. ഗ്രേഡ് എസ്.ഐ സുഗതനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പാര്‍ലര്‍ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പൊലീസ് പ്രതിയെ കീഴ്പെടുത്തിയത്. മുക്കം മേഖലയിലെ മണല്‍ മാഫിയ സംഘത്തിലെ പ്രധാനിയാണത്രെ സന്തോഷ്. ഇയാള്‍ക്കെതിരെ അരീക്കോട് പൊലീസില്‍ കേസ് നിലവിലുണ്ട്. മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കിയതിലുള്ള വിരോധമാണ് പൊലീസിനെ അക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എസ്.ഐ സനല്‍ രാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.