കോഴിക്കോട്: കല്ലായ് റോഡിന് സമീപത്തെ ഫ്ളാറ്റുകളില്‍ നിന്നുള്ള മലിനജലം കലക്ടേഴ്സ് റോഡിലേക്ക് പരന്നൊഴുകുന്നു. മലിനജലം റോഡരികിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ ഇതുവഴി മൂക്കുപൊത്തി പോകേണ്ട അവസ്ഥയിലാണ്. കലക്ടേഴ്സ് റോഡിനടിയിലെ പൈപ് അടഞ്ഞതോടെയാണ് മലിനജലം നിറഞ്ഞ് റോഡരികില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. കലക്ടേഴ്സ് റോഡും കടന്ന് റെയില്‍വെ പാളത്തിനടിയിലൂടെയാണ് നേരത്തെ ഈ വെള്ളം ഒഴുകിയിരുന്നത്. പൈപ്പ് അടഞ്ഞതോടെ വെള്ളം പോകാന്‍ സ്ഥലമില്ലാതായി. ഇതാണിപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപത്തെ കടകളിലുള്ളവര്‍ക്കും ദുരിതമായി മാറിയത്. കല്ലായ് റോഡിന് സമീപത്തുള്ള വലിയ ഫ്ളാറ്റുകളില്‍ നിന്നും പുറത്തേക്ക് വരുന്ന വെള്ളമാണിത്. ബാത്ത് റൂമിലും മറ്റു ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചശേഷമാണ് പുറന്തള്ളുന്നതെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും വെള്ളക്കെട്ടുള്ള പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം പരന്നൊഴുകുന്നത് സമീപത്തെ കടകളിലുള്ളവര്‍ക്കും കടയിലേക്ക് വരുന്നവര്‍ക്കും ബുദ്ധിമുട്ടുക്കുകയാണ്. കഴിഞ്ഞ ദിവസം കല്ലായിലെ ഫിഫ ക്ളബ് അധികൃതര്‍ ചേര്‍ന്ന് കലക്ടേഴ്സ് റോഡിന്‍െറ ഒരു ഭാഗം ശുചീകരിച്ചിരുന്നു. ഇരുഭാഗത്തേയും കാട് വെട്ടിവൃത്തിയാക്കിയും മാലിന്യങ്ങള്‍ എടുത്തുമാറ്റിയുമാണ് ശുചീകരണം. വെള്ളക്കെട്ടുള്ളതിനാല്‍ ഈ ഭാഗത്തേ കാട് വെട്ടിമാറ്റാനായിട്ടില്ല. മലിനജലമൊഴുകുന്നത് തടയുകയോ ജനങ്ങള്‍ക്ക്് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ വെള്ളമൊഴിക്കിവിടാനുള്ള സംവിധാനമുണ്ടാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.