കോഴിക്കോട്: അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ പരാജയത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹിഷ്കരണവും. അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെതുടര്‍ന്ന് കൗണ്‍സില്‍ 20 മിനിറ്റ് നിര്‍ത്തിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ അരീക്കാടില്‍ നിന്ന് ജയിച്ച എസ്.വി. സയ്യിദ് മുഹമ്മദ് ഷമീലിനെ അഭിനന്ദിച്ചും സിറ്റിങ് സീറ്റിലെ എല്‍.ഡി.എഫിന്‍െറ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു അഡ്വ. പി.എം. നിയാസിന്‍െറ അടിയന്തര പ്രമേയം. എന്നാല്‍, അടിയന്തര പ്രമേയം ലഭിച്ചിട്ടില്ളെന്ന നിലപാടിലായിരുന്നു മേയര്‍. പാര്‍ട്ടി കണ്‍വീനര്‍ മുഖേന അടിയന്തര പ്രമേയം നല്‍കിയതാണെന്നും അനുമതി നിഷേധിച്ചതിലൂടെ മേയര്‍ ജനാധിപത്യ അവകാശ ലംഘനം നടത്തുകയാണെന്നും നിയാസ് ആരോപിച്ചു. ഇതോടെ എല്‍.ഡി.എഫ് -യു.ഡി.എഫ്. അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. പുതുതായി സ്ഥാപിച്ച ടേബ്ള്‍ മൈക്ക് കൈയിലെടുത്തായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിയുമായി ഇരുവിഭാഗവും നിലകൊണ്ടു. മൂന്നു മണിക്ക് ആരംഭിച്ച യോഗം തുടര്‍ന്ന് 20 മിനുട്ട് നിര്‍ത്തിവെച്ചു. 3.30ഓടെ കൗണ്‍സില്‍ യോഗം ആരംഭിച്ചെങ്കിലും അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അഞ്ചുമിനിറ്റ് കഴിഞ്ഞ് തിരിച്ചത്തെുകയും ചെയ്തു. തിങ്കളാഴ്ചത്തെ യോഗത്തില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചായക്കൊപ്പം എല്ലാവര്‍ക്കും 'പച്ച ലഡുവും' വിതരണം ചെയ്തിരുന്നു. തമാശയോടെയാണ് മേയറുള്‍പെടെയുള്ളവര്‍ ചായക്കൊപ്പം ലഡുവും കഴിച്ചത്. ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന്‍െറ ആഹ്ളാദമായാണ് യു.ഡി.എഫ് അംഗങ്ങള്‍ ലഡു വാങ്ങിനല്‍കിയത്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ്, മണ്ണെണ്ണ എന്നിവ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പി. കിഷന്‍ചന്ദ് അവതരിപ്പിച്ച പ്രമേയം ഭരണപക്ഷത്തിന്‍െറ ഭേദഗതിയോടെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ അംഗങ്ങള്‍ എതിര്‍ത്തു. യു.ഡി.എഫ് സര്‍ക്കാരിന്‍െറ അനാസ്ഥയാണ് റേഷന്‍ രംഗത്തെ പ്രശ്നത്തിന് കാരണമെന്ന് കൂടി പ്രമേയത്തില്‍ ഭേഗതി വരുത്തണമെന്ന് എല്‍.ഡി.എഫ് അംഗം എം.എം. പത്മാവതി ആവശ്യപ്പെട്ടു. ഇത് യു.ഡി.എഫ് എതിര്‍ത്തതോടെയാണ് വാഗ്വാദമുണ്ടായത്. തുടര്‍ന്ന് ഈ ഭേദഗതി പിന്‍വലിക്കുകയും വെട്ടിക്കുറച്ച വിഹിതം പുന$സ്ഥാപിക്കാന്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നുമുള്ള ഭേദഗതിയോടെ പ്രമേയം വോട്ടിനിട്ട് പാസാക്കി. നികുതിനിരക്ക് ഏകീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ചെറുകുളം റോഡിലും കാമ്പുറത്ത്കാവ് ക്ഷേത്രം ജങ്ഷനിലും ബൈപ്പാസില്‍ അടിപ്പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.പി. പത്മനാഭനും ജപ്പാന്‍ കുടിവെള്ളം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍. സതീശ്കുമാറും പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.