ആവളയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ തടഞ്ഞവര്‍ അറസ്റ്റില്‍

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളയില്‍ മാടത്തൂര്‍ താഴെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സര്‍വേ നടത്തുന്നത് തടഞ്ഞവരെ പൊലീസ് അറസ്റ്റു ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് ടി.കെ. മാധവന്‍, കര്‍ഷകരായ സി.ടി. ഗംഗാധരക്കുറുപ്പ്, അബ്ദുള്‍ സലാം കുമ്മിണിയോട്ടുമ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗെയില്‍ ചീഫ് മാനേജര്‍ ടി. ബിജു, താലൂക്ക് സര്‍വേയര്‍ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സംരക്ഷണത്തോടെയാണ് സര്‍വേക്ക് എത്തിയത്. എന്നാല്‍, കര്‍ഷകരുടെ നേതൃത്വത്തില്‍ ഇത് തടയുകയായിരുന്നു. ഇവിടെ ജനവാസ കേന്ദ്രങ്ങളിലൂടെയും നെല്‍വയലുകളിലൂടെയുമാണ് പൈപ്പ്ലൈന്‍ കടന്നുപോവുക. കര്‍ഷകരുടെ ആശങ്ക അകറ്റി മാത്രമേ സര്‍വേ നടപടികളുമായി മുന്നോട്ടുപോകൂ എന്ന അധികൃതരുടെ ഉറപ്പ് പാലിക്കാതെ, കര്‍ഷകരറിയാതെയായിരുന്നു സര്‍വേ നടത്താനത്തെിയത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സര്‍വേ നടപടി പുനരാരംഭിച്ചു. ഗെയിലിന്‍െറ സര്‍വേ കോട്ടൂര്‍, നൊച്ചാട് പഞ്ചായത്തുകളിലും നേരത്തെ തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.