സിപ്കോ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് –മന്ത്രി

നടുവണ്ണൂര്‍: ജില്ലയിലെ പ്രധാന തുണി വ്യവസായ സ്ഥാപനമായ മന്ദങ്കാവിലെ സിപ്കോ ടെക്സ്റ്റൈല്‍സിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുമേഖലാ സ്ഥാപനമായ മന്ദകാവ് സിപ്കോ ടെക്സ്റ്റൈല്‍സില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലയിലെ തൊഴിലാളികള്‍ക്ക് പൊതുകൂലി നല്‍കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് യശോദ തെങ്ങിട, ജില്ലാ പഞ്ചായത്തംഗം ശ്രീജ പുല്ലിരിക്കല്‍, ബ്ളോക് പഞ്ചായത്തംഗം കെ.കെ. ഷൈമ, ഗ്രാമപഞ്ചായത്തംഗം ടി.സി. പ്രദീപന്‍, വീവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എ.വി ബാബു, സി.എം. ശ്രീധരന്‍, എം.വി. ബാലന്‍, കെ. രാജീവന്‍, പി.കെ. അമ്മത്, എം.കെ. പരീത്, വസന്തകുമാര്‍, ഇല്ലത്ത് അഹമ്മത്, ടി. പക്കര്‍, എം.കെ. ബാലന്‍, എന്‍. സുരേഷ്, രഘൂത്തമന്‍, ടെക്സ് ഫെഡ് ജനറല്‍ മാനേജര്‍ ധര്‍മരാജന്‍, ടെക്സ്ഫെഡ് എം.ഡി അരുള്‍ സെല്‍വന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസ് എന്നിവര്‍ സംസാരിച്ചു. സിപ്കോ ചെയര്‍മാന്‍ പി.കെ. മുകുന്ദന്‍ സ്വാഗതവും സെക്രട്ടറി എന്‍. പരമേശ്വരന്‍ നന്ദിയും പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, വി.എം. കുട്ടികൃഷ്ണന്‍, എ.കെ. പത്മനാഭന്‍, എം. കുഞ്ഞമ്മത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.