വടകര: നഗരസഭയുടെ പദ്ധതിയായ കര്‍മ 2016ന്‍െറ ഭാഗമായി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യങ്ങള്‍ നീക്കുന്നതിനായി രംഗത്തിറങ്ങി. ഞായറാഴ്ച നഗരത്തിലെ വിവിധഭാഗങ്ങളില്‍ സ്വമേധയാ ജനം സംഘടിച്ച് ശുചീകരണപ്രവൃത്തിയില്‍ വ്യാപൃതരാവുകയായിരുന്നു. രാഷ്ട്രീയ-യുവജന-സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ശുചീകരണം നടത്തി. പുതിയാപ്പ് സംസ്കൃതം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുള്ള മാലിന്യം നടക്കുതാഴ വില്ളേജ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നീക്കംചെയ്തു. നഗരസഭയിലെ 11ാം വാര്‍ഡിലെ മാലിന്യം സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ശേഖരിച്ച് അജൈവമാലിന്യം റീസൈക്ളിങ് യൂനിറ്റിലേക്ക് കയറ്റി അയച്ചു. റഫീഖ് വടക്കയില്‍, ശ്രീനിവാസന്‍ പുത്തൂര്‍, അബ്ദുല്‍ സലാം തട്ടാച്ചേരി, ബാബുരാജ് എരഞ്ഞിക്കല്‍, കെ. മോഹനന്‍, ടി. ശശീന്ദ്രന്‍, സുകുമാരന്‍ തച്ചോളി തുടങ്ങിയവര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. കേളുവിന്‍െറ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. മൂരാട് മുതല്‍ പെരുവാട്ടിന്‍താഴ വരെയുള്ള ദേശീയപാതയോരവും ബസ് സ്റ്റാന്‍ഡ് പരിസരവും കഴിഞ്ഞദിവസം വിവിധ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. 29ന് വ്യാപാരികളുടെ ശുചിത്വ ഹര്‍ത്താല്‍ നടത്തി ശുചീകരണത്തിന് രംഗത്തിറങ്ങും. 30ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ‘എന്‍െറ വാര്‍ഡ് ശുചിത്വ വാര്‍ഡ്’ പ്രഖ്യാപനം നടക്കും. അന്നേദിവസം ശുചിത്വ പ്രതിജ്ഞയെടുക്കും. കേരളപ്പിറവി ദിനത്തില്‍ ഹെല്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍െറ വടകര സുന്ദര നഗരം പ്രഖ്യാപനം നടത്തും. ഇതിന്‍െറ മുന്നോടിയായി റാലിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.