ഓമശ്ശേരി: സിവില്‍ സപൈ്ളസ് പുറത്തുവിട്ട എ.പി.എല്‍-ബി.പി.എല്‍ കാര്‍ഡുടമകളുടെ ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. എ.ആര്‍.ഡി നമ്പര്‍ 212, 213 റേഷന്‍ ഷോപ്പുകള്‍ക്ക് കീഴിലുള്ള കാര്‍ഡുകളില്‍ 60 ശതമാനവും തെറ്റായാണുള്ളത്. നാല് സെന്‍റ് കോളനികളിലും ലക്ഷംവീടുകളിലും താമസിക്കുന്നവരടക്കം ദാരിദ്ര്യരേഖക്ക് മുകളിലാണുള്ളത്. മുന്‍കാലങ്ങളില്‍ ഇത്രത്തോളം അപാകതകള്‍ കാര്‍ഡില്‍ ഉണ്ടാവാറുണ്ടായിരുന്നില്ല. ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ കാര്‍ഡുടമകള്‍ നെട്ടോട്ടത്തിലാണ്. പുതുക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്ന കാര്‍ഡ് ഉപഭോക്താക്കള്‍, ബി.പി.എല്‍, എ.പി.എല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ ആകെ ആശയക്കുഴപ്പത്തിലായി. സ്ത്രീകളും വിധവകളടക്കമുള്ള കാര്‍ഡുടമകളും പലരുടെയും സഹായത്താല്‍ ശരിയായ രീതിയിലുള്ള അപേക്ഷതന്നെയാണ് മുമ്പ് നല്‍കിയത്. ഈമാസം മൂന്നിനുമുമ്പായി താലൂക്ക് സിവില്‍ സപൈ്ളസ് ഓഫിസില്‍ ഹിയറിങ് നടത്തും. 25ാം തീയതി വരെയാണ് തെറ്റുതിരുത്താന്‍ അപേക്ഷക്കുള്ള സമയം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.