മുക്കം: പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തി മലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരെ സൈക്കിളില്‍ രാജ്യം ചുറ്റുന്ന തമിഴ്നാട് രാമക്കല്‍ സ്വദേശി അമ്പു ചാള്‍സ് മുക്കത്തത്തെി. 2005 ഏപ്രില്‍ 28ന് തുടങ്ങിയ സൈക്കിള്‍ യാത്ര ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 60,100 കിലോമീറ്റര്‍ പിന്നിട്ടതായി അമ്പു ചാള്‍സ് പറഞ്ഞു. തമിഴ്നാട്ടില്‍ മുമ്പുണ്ടായ സൂനാമി ദുരന്തമാണ് രാജ്യം ചുറ്റാന്‍ പ്രേരിപ്പിച്ചത്. സാമൂഹികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം യാത്രക്കായി സൈക്കിള്‍ തെരഞ്ഞെടുത്തതും പ്രകൃതിക്ക് ഒരു മലിനീകരണവും ഉണ്ടാവുന്നില്ളെന്ന കാരണത്താലാണ്. എറണാകുളം ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കിയാണ് കോഴിക്കോട് ജില്ലയിലത്തെിയത്. ഇനി വയനാട് വഴി കര്‍ണാടകയിലത്തെി തുടര്‍ന്ന് ഗോവയും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. ഡിസംബറില്‍ ഡല്‍ഹിയിലത്തെും. രാഷ്ട്രപതിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും അമ്പു ചാള്‍സ് പറഞ്ഞു. സൈക്കിള്‍ പര്യടനത്തിനിടെ വഴികളിലുടനീളമുള്ള സ്കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രകൃതിസംരക്ഷണ പാഠങ്ങള്‍ നല്‍കും. 2000ത്തിലേറെ സ്കൂളുകളില്‍ ഇതിനോടകം സന്ദര്‍ശിച്ചു. ഉച്ചഭക്ഷണവും മിക്കവാറും സ്കൂളുകളില്‍നിന്നുതന്നെ. ഇവിടങ്ങളില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ തുക യാത്രയിലെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കും. ഉറക്കം കടത്തിണ്ണയിലോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ ആണ്. ‘കേരളത്തില്‍ മരങ്ങള്‍ ധാരാളമുണ്ട്. വെച്ചുപിടിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍, പോളിത്തീന്‍ കവറുകളും കുടിവെള്ള ബോട്ടിലുകളും ഉള്‍പ്പെടെയുള്ള മാലിന്യം ഏറെയാണ്. ഇവ പ്രകൃതിക്ക് മാരക കോട്ടം വിതക്കും. പൊതുജനങ്ങളെ ബോധവത്കരിച്ച് ഇവ നിര്‍മാര്‍ജനം ചെയ്യാനുള്ള വഴികള്‍ കണ്ടത്തെണം’ -അമ്പു ചാള്‍സ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.