കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഗവ. റെസിഡന്‍ഷ്യല്‍ ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടമായില്ല. കൊടുവള്ളിക്ക് സമീപം ജോയന്‍റ് ആര്‍.ടി.ഒ ഓഫിസ് പ്രവര്‍ത്തിച്ചുവന്നിരുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ വാടകക്കാണ് ഐ.ടി.ഐ പ്രവര്‍ത്തിച്ചുവരുന്നത്. കൊടുവള്ളിയില്‍ റെസിഡന്‍ഷ്യല്‍ ഐ.ടി.ഐ ആരംഭിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ട്രെയ്നിങ് ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമാണ് 2015 ആഗസ്റ്റില്‍ ഐ.ടി.ഐ അനുവദിച്ചത്. ഐ.ടി.ഐക്ക് ആവശ്യമായ സ്ഥലം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണവകുപ്പ് സൗജന്യമായി ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരുന്നു ഐ.ടി.ഐ അനുവദിച്ചത്. ഐ.ടി.ഐ സ്ഥാപിക്കുന്നതിനായി കൊടുവള്ളി പഞ്ചായത്തില്‍ സര്‍വേ നമ്പര്‍ 67ല്‍പെട്ട രണ്ട് ഏക്കറോളം ഭൂമി ലഭ്യമാക്കുമെന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍, ഈ സ്ഥലം പഞ്ചായത്ത് ബന്ധപ്പെട്ട വകുപ്പിലേക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഈ സ്ഥലം ഐ.ടി.ഐ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് പി.ഡബ്ള്യു.ഡിയും അറിയിച്ചതാണ്. സ്ഥലം കൈമാറാത്തതിനാല്‍ ഐ.ടി.ഐക്ക് കെട്ടിടം പണിയാന്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ കഴിഞ്ഞദിവസം ഇതുസംബന്ധമായി കാരാട്ട് റസാഖ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഐ.ടി.ഐ പ്രവര്‍ത്തിക്കാനാവശ്യമായ തസ്തികകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കളരാന്തിരിയില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തുതന്നെ ഐ.ടി.ഐക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് സര്‍ക്കാറിന് കൈമാറിയതായാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ഇനി ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നാണ് തുടര്‍നടപടികള്‍ ഉണ്ടാവേണ്ടതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. 12 വര്‍ഷം മുമ്പ് കൊടുവള്ളിയില്‍ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കപ്പെട്ടിരുന്നു. അന്ന് കരീറ്റിപറമ്പില്‍ സ്കൂളിനായി സ്ഥലം ഏറ്റെടുത്തെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ ഭൂമി അനുയോജ്യമല്ളെന്നു കണ്ടത്തെുകയായിരുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ പിന്നീട് അധികൃതര്‍ കൊടുവള്ളിയില്‍നിന്ന് എടുത്തുമാറ്റുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.