കോഴിക്കോട്: മലേഷ്യയിലെ ക്വാലാലംപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി ടുഡേ മാഗസിന്‍ ഏര്‍പ്പെടുത്തിയ 2016ലെ ‘ദ ജുവല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്’ അവാര്‍ഡിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അര്‍ഹനായി. മുസ്ലിം ലോകത്തെ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഒ.ഐ.സി അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മലേഷ്യന്‍ ഗവണ്‍മെന്‍റ് പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒ.ഐ.സി ഗ്രൂപ് വിദ്യാഭ്യാസ രംഗത്തും ബിസിനസ് രംഗത്തും വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ക്വാലാലംപുരില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ സാമ്പത്തിക മന്ത്രി ജൗഹരി അബ്ദുല്‍ ഗനി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. മലേഷ്യന്‍ യാത്രയില്‍ സി. മുഹമ്മദ് ഫൈസി, ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, ആപ്കോ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി, അപ്പോളോ ഗ്രൂപ് എം.ഡി സി.പി. മൂസ ഹാജി, സിദ്ദീഖ് ഹാജി എന്നിവര്‍ കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്. മലേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മീയ-വിദ്യാഭ്യാസ- സാംസ്കാരിക പരിപാടികളിലും കാന്തപുരം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.