ഏക സിവില്‍കോഡ് ചോദ്യാവലി ബഹിഷ്കരിക്കും –കെ.എന്‍.എം

കോഴിക്കോട്: രാജ്യത്തിന്‍െറ ബഹുസ്വരത തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ഗൂഢപദ്ധതിയുടെ ഭാഗമായി കേന്ദ്ര നിയമകമീഷന്‍ പുറപ്പെടുവിച്ച ഏക സിവില്‍കോഡ് സംബന്ധിച്ച ചോദ്യാവലി ബഹിഷ്കരിക്കാന്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംഘ്പരിവാറിന്‍െറ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാറിന്‍െറ ഒൗദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര നിയമകമീഷന്‍െറ നടപടി അംഗീകരിക്കാനാവില്ല. പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍, പി.കെ. ഇബ്രാഹീം ഹാജി, എ. അസ്ഗറലി, മുഹമ്മദ് ഹാഷിം, സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഡോ. മുസ്തഫ ഫാറൂഖി, ഉബൈദുല്ല താനാളൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. മുഹമ്മദ് ഹനീഫ, കെ.പി. അബ്ദുറഹ്മാന്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അഡ്വ. എം. മൊയ്തീന്‍കുട്ടി, ഡോ. പി.പി. അബ്ദുല്‍ ഹഖ്, കെ.പി. സകരിയ്യ, പി.പി. ഖാലിദ്, ബി.പി.എ. ഗഫൂര്‍, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ജലീല്‍ മാമാങ്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.