നരിക്കുനി: നാളികേര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്ന പച്ചത്തേങ്ങ സംഭരണം കൃഷിഭവനുകള്‍ നിര്‍ത്തിവെച്ചതോടെ കര്‍ഷകര്‍ വലയുന്നു. പൊതു മാര്‍ക്കറ്റില്‍ 18 രൂപ വിലയുള്ളപ്പോള്‍ കിലോക്ക് 25 രൂപക്കാണ് കൃഷിഭവനുകള്‍ കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. തേങ്ങ സംഭരണത്തിന്‍െറ കണക്കെഴുത്തിനും മറ്റുമായി 9000 രൂപ മാസ വേതനത്തില്‍ ഒരു അക്കൗണ്ടന്‍റിനെയും കയറ്റിറക്കിന് 350 രൂപ ദിവസ വേതനത്തില്‍ രണ്ടു തൊഴിലാളികളെയുമാണ് ഓരോ കൃഷിഭവനുകളും താല്‍ക്കാലികമായി നിശ്ചയിച്ചിരുന്നത്. ഇവരെ ഈ മാസം പത്താംതീയതിയോടെ കൃഷിവകുപ്പ് ഡയറക്ടര്‍ പിരിച്ചുവിടുകയായിരുന്നു. ഇതാണ് പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവെക്കാന്‍ കാരണമായത്. യു.ഡി.എഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം മാത്രം ചെയ്യേണ്ട ഈ നടപടി കര്‍ഷകരെ നിരാശരാക്കും വിധം ധിറുതിപിടിച്ചെടുത്തതാണ് തേങ്ങ സംഭരണം അവതാളത്തിലാക്കിയത്. കേരഫെഡ് കൃഷിഭവനുകള്‍ മുഖേന സംഭരിക്കുന്ന പച്ചത്തേങ്ങയുടെ വില ഇപ്പോള്‍ ഏതാണ്ട് നാലുമാസം കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് സംഭരിക്കുമ്പോള്‍തന്നെ നല്‍കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും കേരഫെഡില്‍ കാര്യങ്ങള്‍ പഴയ പടിതന്നെ. എന്നിട്ടും കര്‍ഷകര്‍ സാമാന്യം നല്ല വില കിട്ടുമെന്നതിനാല്‍ കൃഷിഭവനുകളില്‍തന്നെ പച്ചത്തേങ്ങ നല്‍കുകയാണ്. ഇതും ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.