മണല്‍ക്കടത്ത്: പൊലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം; ഒരാള്‍ക്ക് പരുക്ക്

പേരാമ്പ്ര: ആവളയില്‍ മണല്‍ മാഫിയ പൊലീസ് സംഘത്തെ വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആക്കൂപ്പറമ്പിലെ ചെരിയേരി മീത്തല്‍ സുനില്‍ കുമാറാണ് (40) പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇരുകാലിനും പരിക്കേറ്റ സുനില്‍ കുമാറിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആവള മൂഴിക്കല്‍ പ്രദേശത്തുനിന്ന് അനധികൃതമായി മണല്‍ വാരുന്നതായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മേപ്പയൂര്‍ എസ്.ഐ ജിതേഷും സി.പി.ഒമാരായ സുനില്‍ കുമാറും സജിയും തിങ്കളാഴ്ച രാത്രി 9.30ഓടെ സ്ഥലത്തത്തെുകയായിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ കടവില്‍നിന്ന് മണല്‍ വാരുന്ന സംഘം അസഭ്യവര്‍ഷം നടത്തി. ഇതിനിടയില്‍ രണ്ടംഗ സംഘം കരയിലത്തെി മണല്‍ കടത്താന്‍ കൊണ്ടുവന്ന ലോറി പൊലീസുകാര്‍ക്കുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. സജി തെന്നിമാറിയെങ്കിലും സുനില്‍ കുമാറിനു മാറാന്‍ കഴിഞ്ഞില്ല. വാഹനത്തിന്‍െറ മുന്‍ വീല്‍ കാലിലൂടെ കയറി ഇരുകാലിനും പരിക്കേറ്റു. സുനിലിനെ ആശുപത്രിയില്‍ എത്തിക്കേണ്ടതുകൊണ്ട് അക്രമികളെ പിന്തുടരാന്‍ പൊലീസിനു കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വടകര ഡിവൈ.എസ്.പി സുദര്‍ശന്‍ മേപ്പയൂര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവള പെരിഞ്ചേരിക്കടവ്, മൂഴിക്കല്‍ ഭാഗങ്ങളില്‍ അനധികൃത മണല്‍വാരല്‍ തകൃതിയാണ്. രാത്രിയില്‍ നിരവധി ലോഡ് മണലാണ് ഇവിടെനിന്ന് കയറ്റി പോകുന്നത്. പാരിസ്ഥിതിക പ്രശ്നമുള്ളതുകൊണ്ട് ഈ കടവ് ഉള്‍പ്പെയുള്ള സ്ഥലങ്ങളില്‍ മണല്‍ വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃത മണലൂറ്റിന് ഒരു കുറവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.