കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര നിയമ കമീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ മതന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ മാത്രമേ കാണുന്നുള്ളൂവെന്നും എല്ലാ മഹല്ലുകളും ജാഗ്രത പാലിക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നുപോലും ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിട്ടില്ളെന്നിരിക്കെ ഏക സിവില്‍കോഡുമായി കേന്ദ്രസര്‍ക്കാര്‍ ധൃതിപ്പെട്ടുവരുന്നതിന്‍െറ ദുരുദ്ദേശ്യം വ്യക്തമാണ്. നിയമ കമീഷന്‍ നടത്തുന്ന സര്‍വേയുമായി ഒരര്‍ഥത്തിലും സഹകരിക്കേണ്ടതില്ളെന്ന് കേരളത്തിലെ എല്ലാ മഹല്ല് മുസ്ലിം ജമാഅത്തുകളോടും എസ്.എം.എ ആവശ്യപ്പെട്ടു.കൗണ്‍സില്‍ ക്യാമ്പില്‍ എസ്.എം.എ സംസ്ഥാന പ്രസിഡന്‍റ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ സ്വാഗതവും പി.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. ഇ. യഅ്ഖൂബ് ഫൈസി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.