കോഴിക്കോട്: കൃഷിയോഗ്യമായ ഭൂമി സംരക്ഷിച്ച് കൃഷിക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. ജില്ലക്കുവേണ്ടി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയാറാക്കിയ ഭൂവിഭവ വിവര സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിങ്ങം ഒന്നു മുതല്‍ അടുത്ത ചിങ്ങം ഒന്നു വരെ നെല്‍കൃഷി വര്‍ഷമായി ആചരിക്കും. കൃഷിഭൂമി വലിയതോതില്‍ ഇല്ലാതായതാണ് നമ്മുടെ നാടിന്‍െറ ദുരന്തം. നെല്‍കൃഷി ചെയ്യാവുന്ന ഭൂമി വന്‍തോതില്‍ നികത്തപ്പെട്ടു. ഭൂമിയുടെ ഘടന ആകെ മാറിയതിന് ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. ഭൂരഹിതരായവരെ ഒരുമിപ്പിച്ച് ഫ്ളാറ്റ് മാതൃകയില്‍ വീടുകളുടെ സമുച്ചയം നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നു. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആവാസവ്യവസ്ഥയെ ബാധിക്കാതെ പരിസ്ഥിതിയെ സംരക്ഷിച്ചുവേണമെന്നും മന്ത്രി പറഞ്ഞു. ഭൂവിനിയോഗ ബോര്‍ഡിന്‍െറ വെബ്സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഭൂവിഭവ വിവര സംവിധാനത്തിന്‍െറ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കേന്ദ്ര കൃഷി വകുപ്പിന് കീഴിലെ സോയില്‍ ആന്‍ഡ് ലാന്‍ഡ് യൂസ് സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ ജില്ലാ മണ്ണ് പര്യവേഷണ റിപ്പോര്‍ട്ടിന്‍െറ പ്രകാശനം ഡോ. പങ്കജ് കെ. ലഗാത്തെക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു. ജില്ലാ പ്രകൃതിവിഭവ ഡാറ്റാ ബാങ്കിന്‍െറ പ്രകാശനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, ഡോ. പങ്കജ് കെ. ലഗാത്തെ, എം.എ. ഷീല, സി. ഹരിദാസന്‍, പി. രവീന്ദ്രന്‍, എ. നിസാമുദ്ദീന്‍, യാസ്മിന്‍ എല്‍. റഷീദ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ എ. നിസാമുദ്ദീന്‍, എസ്. അരുണ്‍കുമാര്‍, എം.വി. ശശിലാല്‍ എന്നിവര്‍ ക്ളാസെടുത്തു. കെ.ആര്‍. പ്രദീപ്കുമാര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.