കോഴിക്കോട്: ഏക സിവില്‍കോഡ് മുറവിളിക്ക് പിന്നില്‍ ഭൂരിപക്ഷ ഹിന്ദുക്കളെ പ്രീണിപ്പിച്ച് ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുക എന്ന ഗൂഢതന്ത്രമാണുള്ളതെന്ന് വുമണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘ഇന്ത്യ മതം മതേതരത്വം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങളില്‍ പ്രധാനമായ രാജ്യത്തെ സമ്പൂര്‍ണ മദ്യനിരോധമൊന്നും ചര്‍ച്ച ചെയ്യാതെ, ഗോവധ നിരോധവും ഏക സിവില്‍കോഡും മാത്രം ചര്‍ച്ച ചെയ്യുന്നതിന് പിന്നില്‍ സംഘ്പരിവാറിന്‍െറ അജണ്ടയാണുള്ളതെന്നും മുനീര്‍ പറഞ്ഞു. മനുഷ്യനെ കൊല്ലാം പശുവിനെ കൊല്ലാന്‍ പാടില്ളെന്ന സ്ഥിതിയിലത്തെിയിരിക്കുകയാണ് രാജ്യത്തെ സംഭവവികാസങ്ങള്‍. ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതല്ലാതെ ഏക സിവില്‍കോഡ് മുറവിളിക്കുപിന്നില്‍ ശരിയായ കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാറിനോ സര്‍ക്കാറിനെ നയിക്കുന്ന സംഘ്പരിവാറിനോ ഇല്ളെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനും ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇസ്ലാം അനുശാസിക്കുന്നരീതിയില്‍ വിവാഹവും ത്വലാഖും നടപ്പാക്കിയാല്‍ ഏത് സമൂഹത്തിനും മാതൃകയാവും. നിയമം കൊണ്ടുമാത്രം സമൂഹത്തെ മാറ്റിയെടുക്കാനാവില്ളെന്ന് ആനുകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷിതത്വവും മാന്യതയും ഉറപ്പാക്കുന്ന നിയമമാണ് ഇസ്ലാമും ഖുര്‍ആനും അനുശാസിക്കുന്നതെന്ന് അഖിലേന്ത്യാ ഇസ്ലാഹി മൂവ്മെന്‍റ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ആലിക്കോയ, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മമ്മദ്കോയ, വഖഫ് ബോര്‍ഡ് മെംബര്‍ അഡ്വ. പി.വി. സൈനുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്‍റ് എ. റഹ്മത്തുന്നീസ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ലൈല അഷ്റഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. സഫിയ അലി സ്വാഗതവും ഖദീജ നര്‍ഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.