മുക്കം: തൊഴിലാളികളുടെ ദിവസവേതനത്തില്‍നിന്ന് 50 രൂപ തടഞ്ഞുവെച്ച മാനേജ്മെന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഓഫിസ് ഉപരോധിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ട് 2015 ഒക്ടോബറില്‍ 17 ദിവസത്തെ സമരം തൊഴിലാളികള്‍ നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായി 62 രൂപ കൂലിയില്‍ വര്‍ധന വരുത്തി സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പാക്കി. എന്നാല്‍, കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ടാപ്പ് ചെയ്യേണ്ട മരങ്ങളുടെ എണ്ണം 300ല്‍നിന്ന് 400 ആക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഇത്തരത്തില്‍ അധ്വാനഭാരം വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങുകയായിരുന്നു. നിലവില്‍ 320 രൂപയായിരുന്നു ദിവസക്കൂലി. ഇതിന് പുറമെ മുമ്പ് വര്‍ധിപ്പിച്ച 62 രൂപയില്‍ 50 രൂപ അഡ്വാന്‍സും നല്‍കിവരികയായിരുന്നു. ഈ 50 രൂപയാണ് ഇപ്പോള്‍ തടഞ്ഞുവെച്ചത്. 400 മരങ്ങള്‍ ടാപ്പിങ് നടത്തിയാലേ ഇത് നല്‍കൂ എന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ജോയന്‍റ് ലേബര്‍ കമീഷണര്‍ മുമ്പാകെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തൊഴിലാളികള്‍ ശനിയാഴ്ചയും ഉപരോധസമരം നടത്തിയത്. ഇതേപ്രശ്നം നിലനില്‍ക്കുന്ന തിരുവമ്പാടി, പുല്ലങ്കോട്, എസ്റ്റേറ്റുകളില്‍ 50 രൂപ തൊഴിലാളികള്‍ക്ക് നല്‍കിയെങ്കിലും കാലിക്കറ്റില്‍ കൊടുത്തിരുന്നില്ല. മധുകാരമൂല അധ്യക്ഷതവഹിച്ചു. മാന്ത്ര വിനോദ് , കലങ്കൊമ്പന്‍ മുഹമ്മദ്, ഇ.പി. അജിത്ത്, പുനത്തില്‍ വേലായുധന്‍, പി. അയമുട്ടി, കെ. കൃഷ്ണദാസന്‍, പി.എസ്. അസെനാര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ആറോടെ ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം, മുക്കം പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ മാനേജ്മെന്‍റുമായി സംസാരിച്ച് തടഞ്ഞുവെച്ച 50 രൂപ തിരിച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.