മാവൂര്‍: ഹൈകോടതിയുടെയും റവന്യൂ അധികൃതരുടെയും വിലക്ക് ലംഘിച്ച് പ്രവര്‍ത്തിച്ച മാവൂര്‍ പഞ്ചായത്തിലെ ആറ് അനധികൃത പാറമണല്‍ യൂനിറ്റുകള്‍ താലൂക്ക് തഹസില്‍ദാര്‍ ഇ. അനിതകുമാരിയുടെ നേതൃത്വത്തില്‍ പൂട്ടിച്ചു. തെങ്ങിലക്കടവിലെയും കുറ്റിക്കടവിലെ മൂന്നുവീതം യൂനിറ്റുകളാണ് പൂട്ടിച്ചത്. യൂനിറ്റിലുണ്ടായിരുന്ന പാറപ്പൊടി, പാറമണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയവ പിടിച്ചെടുത്ത് ലേലം ചെയ്തു. രണ്ട് വലിയ മോട്ടോര്‍ പമ്പുകളും പിടിച്ചെടുത്തു. യൂനിറ്റുകളിലെ താല്‍ക്കാലിക ഷെഡുകളും പാറപ്പൊടി അരിച്ചെടുക്കാനുള്ള ഉപകരണങ്ങളും തടയണകളും പൊളിച്ചുമാറ്റി. ലേലം ചെയ്ത സാധനങ്ങള്‍ വെള്ളിയാഴ്ച രാവിലെതന്നെ നീക്കം ചെയ്തുതുടങ്ങി. തഹസില്‍ദാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യനും സ്ഥലത്തത്തെി പരിശോധന നടത്തി. അനധികൃത യൂനിറ്റുകളിലൊന്നിന് കഴിഞ്ഞദിവസം തിരക്കിട്ട് ഗ്രാമപഞ്ചായത്ത് അനുമതികൊടുത്തതായി ആക്ഷേപമുണ്ട്. മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ക്കെതിരെ പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. പാറപ്പൊടി ശക്തമായ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് അരിച്ചെടുത്താണ് ഇവിടെ എംസാന്‍ഡ് ഉണ്ടാക്കിയിരുന്നത്. ഇതിന്‍െറ മാലിന്യം അടിഞ്ഞുകൂടി തെങ്ങിലക്കടവ് നീര്‍ത്തടത്തിന്‍െറ നല്ളൊരു ഭാഗം നികന്നിട്ടുണ്ട്. അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയും നിരവധിതവണ റവന്യൂ അധികൃതരും ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍പറത്തിയായിരുന്നു പ്രവര്‍ത്തനം. ഏപ്രിലില്‍ ജില്ലാ സബ് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവും ലംഘിക്കപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞമാസം സ്ഥലം സന്ദര്‍ശിച്ച താലൂക്ക് തഹസില്‍ദാര്‍ പ്രവര്‍ത്തനം നിര്‍ത്താനും ഒക്ടോബര്‍ അഞ്ചിനകം പാറമണല്‍ അടക്കം നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. ഇതും ലംഘിച്ച് യൂനിറ്റുകള്‍ വെള്ളിയാഴ്ച രാവിലെയും പ്രവര്‍ത്തിക്കുകയായിരുന്നു. രാവിലെ ഒമ്പതിന് ആരംഭിച്ച നടപടി വൈകീട്ട് അഞ്ചരയോടെയാണ് പൂര്‍ത്തിയായത്്. തഹസില്‍ദാറിനുപുറമെ ഡെപൂട്ടി തഹസില്‍ദാര്‍ ബല്‍രാജ്, മാവൂര്‍ വില്ളേജ് ഓഫിസര്‍ എം. സുനില്‍കുമാര്‍, വില്ളേജ് അസി. വിജയന്‍ എന്നിവരും നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത്, വൈസ് പ്രസിഡന്‍റ് വളപ്പില്‍ റസാഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഉസ്മാന്‍, കെ.സി. വാസന്തി, അംഗങ്ങള്‍ എന്നിവരും സ്ഥലത്തത്തെി. നീര്‍ത്തടത്തില്‍ തള്ളിയ എംസാന്‍ഡ് മാലിന്യം നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.