വടകര തണല്‍ കുറ്റ്യാടിയില്‍ സ്പെഷല്‍ സ്കൂള്‍ നിര്‍മിക്കുന്നു

വടകര: ഭിന്നശേഷിക്കാര്‍ക്കായുള്ള രാജ്യാന്തര സ്കൂളെന്ന വടകര തണലിന്‍െറ സ്വപ്നം വരകളില്‍ തീര്‍ത്ത് ആര്‍കിടെക്ട് ജി. ശങ്കറത്തെി. വെള്ളിയാഴ്ച എടച്ചേരിയിലുള്ള തണല്‍ അഗതി മന്ദിരത്തിലാണ് സ്കൂളിന്‍െറ രൂപരേഖ ശങ്കര്‍ അവതരിപ്പിച്ചത്. കുറ്റ്യാടി പാലേരിയില്‍ ഭൂഘടനക്കനുസരിച്ചുള്ള നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കേണ്ടത് നാടിന്‍െറ ബാധ്യതയാണെന്ന് ശങ്കര്‍ പറഞ്ഞു. പ്രകൃതിയുടെ മനസ്സ് അറിഞ്ഞുവേണം നിര്‍മാണപ്രവര്‍ത്തനം നടത്താന്‍. നമ്മെ സ്നേഹത്തോടെ മാടിവിളിക്കുന്നതാവണം കെട്ടിടങ്ങള്‍. അവിടെ ശാന്തിയും സമാധാനവും ലഭിക്കണം. അത്തരമൊരു മാനസികാവസ്ഥയിലാണ് കെട്ടിടത്തിന്‍െറ രൂപരേഖ ഒരുക്കിയതെന്നും ശങ്കര്‍ പറഞ്ഞു. കുറ്റ്യാടി കരുണ പാലിയേറ്റിവുമായി സഹകരിച്ചാണ് തണല്‍ സ്പെഷല്‍ സ്കൂള്‍ ആരംഭിക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്‍റലി റിട്ടാര്‍ഡ്, കാഴ്ച-കേള്‍വി പരിമിതി എന്നിവക്കായി വിശാലമായ ബ്ളോക്കുകള്‍ നിര്‍മിക്കും. ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഒക്യുപേഷന്‍ തെറപ്പി എന്നിവ നടത്തും. അഭിരുചിക്കനുസൃതമായ തൊഴില്‍ പരിശീലനം നല്‍കി ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുകയാണ് സ്കൂള്‍കൊണ്ട് തണല്‍ ഉദ്ദേശിക്കുന്നത്. വടകര താലൂക്കില്‍ തണലിന്‍െറ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടത്തെുന്നതിനായി നടത്തിയ സര്‍വേയുടെ തുടര്‍ച്ചയായാണ് സംരംഭം. ഇ.കെ. വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മയ്യഴി എം.എല്‍.എ രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. സി.കെ. നാണു. എം.എല്‍.എ മുഖ്യാതിഥിയായി. ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ടി.ഐ. നാസര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.