കോഴിക്കോട്: ‘കൈകോര്‍ത്തുപിടിക്കാം കണ്ണീരൊപ്പാം’ എന്ന മുദ്രാവാക്യവുമായി വൃക്കരോഗികളെ സഹായിക്കാനായുള്ള ജില്ലാ പഞ്ചായത്തിന്‍െറ സ്നേഹസ്പര്‍ശം പദ്ധതി ജനകീയ വിഭവസമാഹരണത്തിനൊരുങ്ങുന്നു. സ്ക്വാഡുകള്‍ രൂപവത്കരിച്ച് വീടുകയറിയുള്ള വിഭവസമാഹരണം നവംബര്‍ 13ന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടമായി നവംബര്‍ ആറിന് വിഭവസമാഹരണത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പത്രിക വീടുകളിലത്തെിക്കും. ഒമ്പതിന് രണ്ടാംഘട്ട സന്ദര്‍ശനം നടത്തും. മൂന്നാംഘട്ടം വീടുകയറിയാണ് വിഭവസമാഹരണം. ജില്ലയില്‍ 2400ലധികം പേര്‍ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ ആയിരത്തോളം പേര്‍ക്കാണ് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ സഹായം ലഭിച്ചത്. ഇതിനായി ചെലവഴിച്ചത് 5.75 കോടി രൂപയാണ്. ധനസഹായത്തിനായി പ്രതിമാസം 14 മുതല്‍ 17 ലക്ഷം രൂപ വേണം. ഒരു വര്‍ഷത്തേക്ക് വേണ്ടിവരുന്നത് രണ്ടു കോടി രൂപ. രോഗികളുടെ എണ്ണം പ്രതിദിനം കൂടിവരുന്ന സാഹചര്യത്തില്‍ സഹായം തുടര്‍ന്നും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി വിഭവസമാഹരണത്തിനൊരുങ്ങുന്നത്. ഒരു വീട്ടില്‍നിന്ന് കുറഞ്ഞത് 250 രൂപയെങ്കിലും സമാഹരിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. നിലവില്‍ കാരുണ്യപദ്ധതിയുടെ സഹായം ലഭിക്കുന്നവര്‍ക്ക് അതിന്‍െറ പരിധി അവസാനിക്കുന്നതോടെ സ്നേഹസ്പര്‍ശത്തെ ആശ്രയിക്കേണ്ടിവരുന്നു. ഇതുമൂലം സ്നേഹസ്പര്‍ശം സഹായം ലഭ്യമാക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ 2000ത്തോളം പേര്‍ക്ക് പണം നല്‍കേണ്ടതായിവരും. ഇതിനായി പ്രതിമാസം 40 ലക്ഷം രൂപയോളം ആവശ്യമാണ്. പദ്ധതിക്ക് കീഴില്‍ ഇതുവരെ സമാഹരിച്ച തുകയില്‍ 12 ലക്ഷം രൂപ മാത്രമാണ് അവശേഷിക്കുന്നതെന്ന് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കരോഗികളുള്ളത് കോഴിക്കോട്ടാണെന്നും വിഭവസമാഹരണത്തിലൂടെ 10 കോടി രൂപയെങ്കിലും ലഭിച്ചെങ്കിലേ പദ്ധതിയുടെ നടത്തിപ്പ് സുഗമമായി തുടരാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയ്ഡ്സ് രോഗികള്‍ക്കായി കെയര്‍ സെന്‍ററും അരിക്കുളം, മരുതോങ്കര, ചെങ്ങോട്ടുകാവ് പ്രദേശങ്ങളില്‍ മാനസികാരോഗ്യ ക്ളിനിക്കുകളും നടത്തിവരുന്ന സ്നേഹസ്പര്‍ശം സൊസൈറ്റിയുടെ ഭാവിപരിപാടി ചുരുങ്ങിയ ചെലവില്‍ കിഡ്നി ട്രാന്‍സ്പ്ളാന്‍റ് സെന്‍റര്‍ ആരംഭിക്കുകയെന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും റെസിഡന്‍റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് നടത്തുന്ന കിഡ്നിരോഗ നിര്‍ണയ ക്യാമ്പുകളില്‍ കുട്ടികളില്‍പോലും വൃക്കരോഗങ്ങള്‍ കണ്ടത്തെിയതായി സ്നേഹസ്പര്‍ശം ജോയന്‍റ് കണ്‍വീനര്‍ ഡോ. പി. ഇദ്രീസ് പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. പാര്‍ഥസാരഥി, ജോര്‍ജ് മാസ്റ്റര്‍, ടി.എം. അബൂബക്കര്‍, കാനത്തില്‍ ജമീല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.