അസ്ലം വധം: പ്രതികളുടെ  തിരിച്ചറിയല്‍ പരേഡ് ഇന്ന്

നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയാളികള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ കുണ്ടുതോട് സ്വദേശി കെ.പി. രാജീവനെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ പാട്യം പത്തായക്കുന്ന് സ്വദേശി വിജേഷ്, തലശ്ശേരി വടക്കുമ്പാട് സ്വദേശി കെ.കെ. ശ്രീജിത്ത് എന്നിവരുടെ തിരിച്ചറിയല്‍ പരേഡ് വെള്ളിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും.  കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റ ഉത്തരവിനത്തെുടര്‍ന്ന് വടകര മജിസ്ട്രേറ്റിന്‍െറ സാനിധ്യത്തിലാണ് പ്രതികളുടെ തിരിച്ചറിയല്‍പരേഡ് നടത്തുന്നത്.  നേരത്തെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയയനായ കെ.പി. രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതിനാല്‍ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിരുന്നില്ല.  നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട വെള്ളൂര്‍ സ്വദേശി ഷാജിയെയും രാജീവനെയും കൂടുതല്‍ ചോദ്യം ചെയ്യലുകളും തെളിവെടുപ്പും പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പത്ത് പേരാണ് റിമാന്‍ഡില്‍ കഴിയുന്നത്. സംഭവത്തില്‍ നാലുപേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് പൊലീസ് വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.