മുക്കം: യു.ഡി.എഫ് ഭരിക്കുന്ന മുക്കം സര്‍വിസ് സഹകരണ ബാങ്കിലേക്കുള്ള നിയമനത്തിന് ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട് സംഘര്‍ഷം. മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം പരീക്ഷക്ക് എതിരായതാണ് സംഘര്‍ഷത്തിന് കാരണമായത്. പരീക്ഷ തടയാനത്തെിയവരും ബാങ്ക് ഡയറക്ടര്‍മാരും തമ്മില്‍ കൂട്ടത്തല്ല് നടന്നു. ലീഗ് നേതാക്കളായ കെ.പി. അഹമ്മദ് കുട്ടി, അബു കല്ലുരുട്ടി എന്നിവര്‍ എതിര്‍പ്പുമായത്തെിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പരീക്ഷക്കത്തെിയ സ്ത്രീകള്‍ അടക്കമുളളവര്‍ക്ക് മുന്നിലായിരുന്നു ഏറ്റുമുട്ടലും അസഭ്യവര്‍ഷവും. പരീക്ഷ തടയാനത്തെിയവരെ ബാങ്കധികൃതര്‍ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട്ട് പരീക്ഷാര്‍ഥികളെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ലീഗ് നേതാക്കളെ പുറത്താക്കി 11 മണിയോടെ പരീക്ഷ നടത്തി. പരീക്ഷ ഹാളില്‍ സജ്ജീകരിച്ച മേശയും കസേരയും പ്രതിഷേധക്കാര്‍ വലിച്ച് പുറത്തിട്ടു. ലീഗ് നേതാവ് അബു കല്ലുരുട്ടിയെ സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് റൂമില്‍ പൂട്ടിയിട്ടത്രെ. മുക്കം എസ്.ഐ എത്തിയാണ് അബുവിനെ പുറത്തിറക്കിയത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. ബാങ്കിന്‍െറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്‍റ്, ഡ്രൈവര്‍ തസ്തികകളിലേക്കായിരുന്നു പരീക്ഷ. ഇതോടെ യു.ഡി.എഫില്‍ അഭിപ്രായഭിന്നത രൂക്ഷമായി. എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അംഗവും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ കെ.പി.അഹമ്മദ് കുട്ടി കോടതിയില്‍ നിന്നും സ്റ്റേ നേടിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജഡ്ജി എം.എ. കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്റ്റേ ചെയ്തത്. എന്നാല്‍, ഈ വിധി പരീക്ഷ നടത്തുന്നതിന് ബാധകമല്ളെന്നാണ് നിലപാടെന്ന് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. ബാങ്ക് സഹകരണ നിയമം 80 (5) പ്രകാരം സംവരണം പാലിക്കാതെ നിയമനം നടത്തുവാന്‍ അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധ നടപടിയാണെന്ന് കെ.പി. അഹമ്മദ് കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ബാങ്കിലെ 13 ഡയറക്ടര്‍മാരും യു.ഡി.എഫ് പ്രതിനിധികളാണ്. കോണ്‍ഗ്രസിന് എട്ടും ലീഗിന് അഞ്ചും ഡയറക്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസിലെ എന്‍. അപ്പുക്കുട്ടനാണ് ബാങ്ക് പ്രസിഡന്‍റ്. ലീഗിലെ പി.വി. അബ്ദുസലാം വൈസ്പ്രസിഡന്‍റും. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍.പി. ശംസുദ്ധീന്‍ വ്യക്തമാക്കി. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ലീഗിലെയും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തത്തെിയതോടെ ബാങ്ക് ഭരണം പ്രതിസന്ധിയിലാവും. നിയമനവുമായി ബന്ധപ്പെട്ട് 60 ലക്ഷം രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയതായി ആരോപണമുണ്ടെന്ന് ബാങ്ക് ഡയറക്ടര്‍മാരായ ലീഗിലെ എ.എം. അബ്ദുല്ല മാസ്റ്റര്‍, പി.വി. അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.