മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ്: നിരാഹാരവുമായി വികസനസമിതി

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചും കിഴക്കേ നടക്കാവിലെ റോഡ് വികസനം വേഗത്തിലാക്കണെന്ന് ആവശ്യപ്പെട്ടും നടക്കാവ് വികസനസമിതി ഏകദിന കൂട്ട നിരാഹാര സമരം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ കിഴക്കേ നടക്കാവ് ബസ് സ്റ്റോപ്പിന് എതിര്‍വശത്താണ് 16 പേര്‍ ഉപവസിച്ചത്. റോഡില്‍ ഏറ്റവും വീതികുറഞ്ഞ ഭാഗമാണ് കിഴക്കേ നടക്കാവിലേത്. ഇവിടെ അപകടം തുടര്‍ക്കഥയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു. വീണ്ടും നടക്കാവ് ഭാഗത്ത് അപകടത്തില്‍ ജീവന്‍ പൊലിയാതിരിക്കണമെങ്കില്‍ വീതികൂട്ടല്‍ പ്രവൃത്തി അടിയന്തരമായി തുടങ്ങണം. കിഴക്കേ നടക്കാവിലെ സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി റോഡ് പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും വികസനസമിതി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് കിഴക്കേ നടക്കാവില്‍ അരമണിക്കൂര്‍ റോഡ് ഉപരോധസമരം നടത്തിയിരുന്നു. കൂട്ട നിരാഹാരം സൂചനാ സമരം മാത്രമാണെന്നും വികസന പ്രവൃത്തി ആരംഭിച്ചില്ളെങ്കില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും റോഡ് ഉപരോധവും ഹര്‍ത്താലും സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഡോ.എ. അച്യുതന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ഡോ. എം.ജി.എസ്. നാരായണന്‍െറ ഐക്യദാര്‍ഢ്യ സന്ദേശം വായിച്ചു. കൗണ്‍സിലര്‍മാരായ പി. കിഷന്‍ ചന്ദ്, ടി.സി. ബിജുരാജ്, നവ്യ ഹരിദാസ്, സ്വതന്ത്ര്യസമരസേനാനി പി. വാസു, സൈനുല്‍ അബ്ദീന്‍ തങ്ങള്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, ടി.കെ. അബ്ദുല്‍ ലത്തീഫ് ഹാജി, പി. ഭാസ്കരന്‍ നായര്‍, കെ.പി. സത്യകൃഷ്ണന്‍, സി. നാരായണന്‍ കുട്ടി നായര്‍, കെ. ഷൈബു, എം. ബാലഗോപാല്‍, എം.കെ. ബാലകൃഷ്ണന്‍, പി. ഭാസ്കരന്‍ നായര്‍, പി. ലോഹിതാക്ഷന്‍, നെടുപ്ളാശ്ശേരി ശശി, പി.എം. പ്രേമരാജന്‍, ബാബു പണിക്കര്‍, എം. മെഹറൂഫ്, എ.കെ. ആലിക്കുട്ടി, എന്‍.വി. ബാബുരാജ്, വിനോദ് മേക്കോത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.