ബേപ്പൂര്‍ തുറമുഖം നവീകരണം: പദ്ധതി തയാറാക്കും

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന്‍െറ ശോച്യാവസ്ഥ മാറ്റിയെടുക്കാന്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ ആഭിമുഖ്യത്തിലാണ് യോഗം ചേരുക. ഇപ്പോള്‍ ബേപ്പൂരില്‍ ലക്ഷദ്വീപിലേക്കുള്ള കയറ്റിറക്കുമതിക്കുള്ള കപ്പലുകളും യാത്രാക്കപ്പലുകളും മാത്രമാണ് വരുന്നത്. മാത്രവുമല്ല, ചാലിന്‍െറ ആഴക്കുറവ്, ക്രെയിനുകള്‍, വാര്‍ഫ്, വെയര്‍ഹൗസ് എന്നിവയുടെ കുറവ് കാരണം ഇപ്പോള്‍ തുറമുഖം വീര്‍പ്പുമുട്ടുകയാണ്. മലബാര്‍ ഭാഗത്തേക്കുള്ള ചരക്കുകള്‍ കണ്ടെയ്നര്‍ വഴി ഇവിടെ ഇറക്കുകയാണെങ്കില്‍ ഭീമമായ കടത്തുകൂലി ഒഴിവാക്കി ഉല്‍പന്നവില കുറക്കാന്‍ സാധിക്കും. ലക്ഷദ്വീപിലേക്കുള്ള കയറ്റിറക്കുമതിയും യാത്രാസൗകര്യങ്ങളും വര്‍ധിക്കുന്നതോടെ കോഴിക്കോട്ടെയും പരിസരങ്ങളിലെയും വ്യാപാരം കൂടുതലാകുമെന്നും ആലോചനായോഗം വിലയിരുത്തി. ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍, കോഴിക്കോട് എം.പി എം.കെ. രാഘവന്‍, വി.കെ.സി. മമ്മദ്കോയ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും കെ.വി. കുഞ്ഞഹമ്മദ് കോയ ചെയര്‍മാനും മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് പി.വി. നിധീഷ്, വൈസ് പ്രസിഡന്‍റ് എ. ശ്യാംസുന്ദര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും ചേംബര്‍ സെക്രട്ടറി നിത്യാനന്ദ് കമ്മത്ത് കണ്‍വീനറായും ക്യാപ്റ്റന്‍ െ ക.കെ. ഹരിദാസ്, അഡ്വ. കെ.പി. മുത്തുകോയ എന്നിവര്‍ ജോയന്‍റ് കണ്‍വീനര്‍മാരായും കമ്മിറ്റി രൂപവത്കരിച്ചു. ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍, ബേപ്പൂര്‍ പോര്‍ട്ട് ഡെവലപ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് കെ.വി. കുഞ്ഞഹമ്മദ്, അഡ്വ. കെ.പി. മുത്തുക്കോയ, സ്റ്റീവ് ഡോര്‍ കോണ്‍ട്രാക്ടര്‍മാരായ കെ.വി. റഫീഖ്, മുഹമ്മദ് സമീര്‍, ടി. അബ്ദുല്‍സലീം, കോറല്‍ ലോജിസ്റ്റിക്സ് പാര്‍ട്ണര്‍ കെ.പി. യഹിയ, പി.വി. നിധീഷ്, നിത്യാനന്ദ് കമ്മത്ത്, കെ.ടി. രഘുനാഥ്, സി. മോഹന്‍, ക്യാപ്റ്റന്‍ കെ.കെ. ഹരിദാസ്, പി.പി. ഹംസ, എ. ശ്യാംസുന്ദര്‍, എം.പി.എം. മുബഷിര്‍, പി.എം. മുഹമ്മദ്കോയ, അബ്ദുല്‍ മുത്താഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.