നടുവണ്ണൂര്‍: വൃക്കരോഗം ബാധിച്ച് ചികിത്സക്ക് കിടപ്പാടംവരെ വില്‍ക്കേണ്ടിവന്ന വാകയാട് കുരുന്നത്ത് കണ്ടി വിജയന് (52) ഇനി ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം വേണം. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്തുവരുകയാണ് ലോട്ടറി വില്‍പനക്കാരനായിരുന്ന വിജയന്‍. ഇപ്പോള്‍ നിത്യ ചെലവിന് പോലും കൈയിലൊന്നുമില്ല. രോഗിയായ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ചികിത്സക്കും ഒരു കൊച്ചുവീട് നിര്‍മിച്ചുനല്‍കാനും നാട്ടുകാര്‍ ഉദയം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. യു.പി. അബു (ചെയര്‍), പി.കെ. ശശി (കണ്‍), കെ.എം. സുരേഷ് (കോഓഡിനേറ്റര്‍), എം.കെ. ചന്ദ്രന്‍ (ട്രഷ) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റി ബാലുശ്ശേരി എസ്.ബി.ടി ബാങ്കില്‍ 673769933015 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (IFSC, Code: SBTR 0000314. ഫോണ്‍: 9400961055, 9946171893.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.