വളര്‍ത്തുനായയെയും കൊണ്ട് പ്രതിഷേധവുമായി ഓട്ടോഡ്രൈവര്‍മാര്‍

കോഴിക്കോട്: നഗരത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടുകയോ നടപടിയെടുക്കുകയോ ചെയ്യാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെ വളര്‍ത്തുനായയെ പിടിച്ച് പ്രതിഷേധവുമായി ഓട്ടോഡ്രൈവര്‍മാര്‍. സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വളര്‍ത്തുനായയെയും കൊണ്ട് കോര്‍പറേഷന്‍ ഓഫിസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 11 മണിയോടെ ആരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫിസിനുമുന്നില്‍ സമാപിച്ചു. സമരക്കാര്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കോലവും കത്തിച്ചു. 'മനുഷ്യ ജീവനെക്കാള്‍ പ്രാധാന്യം തെരുവ് നായ്ക്കള്‍ക്കോ' എന്ന ചോദ്യമുന്നയിച്ച് നടത്തിയ മാര്‍ച്ച് ജോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി ഹരിദാസ്, ശ്രീജിത്ത് കുമാര്‍, മന്‍സൂര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.